city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ ഓണ്‍ലൈന്‍ അധ്യയനം ആരംഭിച്ചു

പെരിയ: (www.kasargodvartha.com 10.04.2020) കോവിഡ് - 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി റെഗുലര്‍ ക്ലാസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്കുവേണ്ടി യു ജി സി നിര്‍ദേശപ്രകാരം കാസര്‍കോട് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. വ്യത്യസ്തമായ ഓണ്‍ലൈന്‍  മാധ്യമങ്ങള്‍ ഉപയോഗിച്ചാണ് അധ്യാപകര്‍ ക്ലാസുകള്‍ നല്‍കുന്നത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍, സര്‍ സര്‍വ്വകലാശാല നല്‍കുന്ന മറ്റു സപീനസാമഗ്രികള്‍, ഓണ്‍ലൈന്‍ ലൈബ്രറി സംവിധാനങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ കൃത്യമായി ഉപയോഗപ്പെടുത്തേണ്ടതാണ്. പി.ജി വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കേണ്ട പ്രബന്ധങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ കഴിയും. കൂടാതെ കോവിഡ് രോഗ പശ്ചാത്തലത്തില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് ആവശ്യമുണ്ടെങ്കില്‍ അതിനുമുള്ള സൗകര്യവും ലഭ്യമാണ്.
കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ ഓണ്‍ലൈന്‍ അധ്യയനം ആരംഭിച്ചു

കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ വീഡിയോ കോണ്‍ഫറന്‍സില്‍ വ്യത്യസ്ത പഠന വിഭാഗങ്ങളിലെ വകുപ്പധ്യക്ഷന്മാരും ഡീന്‍മാരും സര്‍വ്വകലാശാലയിലെ മറ്റ് അധികാരികളും പങ്കെടുത്തു.


Keywords: Kasaragod, Kerala, News, Study class, Periya, COVID-19, Students, Online study class started in CUK

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia