ഓണ്‍ലൈന്‍ മത്സരം ആരംഭിച്ചു
Dec 10, 2012, 17:39 IST
പുത്തിഗെ: മുഹിമ്മാത്ത് വാര്‍ഷിക ഭാഗമായി ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ രണ്ടാംഘട്ട മത്സരം ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ഥികള്‍ ഡിസംബര്‍ 20 നു മുമ്പായി മുഹിമ്മാത്ത് ഡോട്ട് കോം സന്ദര്‍ശിച്ച് പരീക്ഷയില്‍ സംബന്ധിക്കണം. കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പേര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയതു.
വിശുദ്ധ ഖുര്‍ആന്റെ ആശയം, ചരിത്രം, വ്യാഖ്യാനം തുടങ്ങിയ വിഷയങ്ങളിലായി പ്രഗത്ഭര്‍ തയ്യാറാക്കിയ പ്രൗഢമായ ക്വസ്റ്റന്‍ ബാങ്കില്‍നിന്നാണ് പരീക്ഷ തയ്യാറാക്കിയിരിക്കുന്നത്. മുഹിമ്മാത്ത് ഓണ്‍ലൈന്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ എക്‌സാം സോഫ്റ്റ് വെയറാണ് പരീക്ഷക്കായി സജ്ജീകരിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍ മുതല്‍ റാങ്ക് ലിസ്റ്റ് വരെ പരീക്ഷയുടെ മുഴുവന്‍ കാര്യങ്ങളും എക്‌സാം സോഫ്റ്റ് വെയറില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി, ഇല്യാസ് സഖാഫി പാടലടുക്ക, മുഹമ്മദ് റഫീഖ് ബുഖാരി കൂത്തുപറമ്പ്, മുഹ്‌യുദ്ദീന്‍ ഹിമമി ചേരൂര്‍, എ. കെ. സഅദി ചുള്ളിക്കാനം, കാസിം മദനി പള്ളപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Online, Muhimmath, 20th anniversary, Puthige, Quran, Kasaragod, Kerala, Malayalam news