ഓണ്‍ലൈനിലൂടെ ബിസ്‌നസ് തട്ടിപ്പ് നടത്തിയ ബി.ബി.എം. വിദ്യാര്‍ത്ഥി കാസര്‍കോട്ട് അറസ്റ്റില്‍
May 9, 2013, 15:34 IST
കാസര്‍കോട്: ഓണ്‍ലൈനിലൂടെ നിരവധി പേരില്‍ നിന്നും ബിസിനസ് തട്ടിപ്പ് നടത്തിയ മണിപ്പാലിലെ ബി.ബി.എം. വിദ്യാര്‍ത്ഥിയെ കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍, സി.ഐ. സി.കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ഉള്ളൂര്‍ മെഡിക്കല്‍ കോളജിന് സമീപത്തെ നീരാളി ലൈനില്‍ സലാഹുദ്ദീന്റെ മകന്‍ ഫാസിലിനെ (21) യാണ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം ഹൊസങ്കടി മാഞ്ഞാറിലെ അബ്ദുല്‍ സുനൈല്‍ മുനീറിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വ്യാജമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയാണ് ഫാസില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിവന്നത്.
അബ്ദുല്‍ സുനൈല്‍ മുനീറിന്റെ ഫോര്‍വീലര്‍ ലൈസന്‍സ് നേരത്തെ നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ കോപ്പി ഫേസ്ബുക്കിലിട്ട് ലൈസന്‍സ് കണ്ട് കിട്ടുന്നവര്‍ തിരിച്ചു നല്‍കണമെന്ന അഭ്യര്‍ത്ഥന സുനൈല്‍ മുനീര്‍ നല്‍കിയിരുന്നു. ഫേസ്ബുക്കിലിട്ട ഡ്രൈവിംഗ് ലൈസന്‍സിന്റെ കോപ്പിയെടുത്താണ് ഫാസില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സുണ്ടാക്കിയത്. ഈ ലൈസന്‍സില്‍ ഫാസിലിന്റെ ഫോട്ടോയാണ് പതിച്ചത്. ഫാസിലിന്റെ ഫോട്ടോ മുനീറുമായി സാമ്യമുള്ളതാണ്. കോഴിക്കോട്ടെ യു.കെ.ഒ. ബാങ്കിലും, കാസര്‍കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്കിലുമാണ് ഫാസില്‍ സ്റ്റുഡന്‍സ് അക്കൗണ്ട് തുടങ്ങിയത്.
ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കി ഇലക്‌ട്രോണിക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് എത്തിക്കുമെന്ന് പറഞ്ഞാണ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ പലരോടും ആവശ്യപ്പെട്ടത്. എ.ടി.എം. കാര്‍ഡ് വഴി മൂന്ന് ലക്ഷം രൂപയോളം ബാങ്ക് അക്കൗണ്ട് വഴി പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിരവധി പേരുടെ പരാതിയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്ത മൈസൂരിലെയും ബാഗ്ലൂരിലെയും പോലീസ് ബാങ്ക് അക്കൗണ്ട് ഉടമയുടെ വിലാസം തേടിയെത്തിയപ്പോഴാണ് ഹൊസങ്കടി സ്വദേശിയായ അബ്ദുല്‍ സുനൈല്‍ മുനീര്‍ തട്ടിപ്പിനെ കുറിച്ച് അറിയുന്നത്.
ഇതേ തുടര്‍ന്ന് മുനീര്‍ എസ്.പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പി. മോഹന ചന്ദ്രനും ടൗണ്‍ സി.ഐ. സി.കെ. സുനില്‍ കുമാറും നടത്തിയ അന്വേഷണത്തിലാണ് മണിപ്പാലിലെ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ ഫാസില്‍ അറസ്റ്റിലായത്. രക്ഷിതാക്കള്‍ ലണ്ടനിലാണെന്നാണ് ഇലക്‌ട്രോണിക് സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുന്നവരോട് ഫാസില്‍ അറിയിച്ചത്.
സാമ്പത്തികമായി ഉയര്‍ന്ന കുടുംബാംഗമാണ് ഫാസില്‍. അടിച്ചുപൊളി ജീവിതം ആസ്വദിക്കാനാണ് താന്‍ ഓണ്‍ലൈന്‍ തട്ടിപ്പിലേക്കിറങ്ങിയതെന്ന് ഫാസില്‍ പോലീസിന് മൊഴി നല്‍കി. വിദ്യാര്‍ത്ഥിയെ വ്യാഴാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
Keywords: Fraud, Student, Arrest, Police, Manjeshwaram, Hosangadi, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
തിരുവനന്തപുരം ഉള്ളൂര്‍ മെഡിക്കല്‍ കോളജിന് സമീപത്തെ നീരാളി ലൈനില്‍ സലാഹുദ്ദീന്റെ മകന്‍ ഫാസിലിനെ (21) യാണ് അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം ഹൊസങ്കടി മാഞ്ഞാറിലെ അബ്ദുല്‍ സുനൈല്‍ മുനീറിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വ്യാജമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയാണ് ഫാസില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിവന്നത്.
അബ്ദുല്‍ സുനൈല്‍ മുനീറിന്റെ ഫോര്‍വീലര്‍ ലൈസന്‍സ് നേരത്തെ നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ കോപ്പി ഫേസ്ബുക്കിലിട്ട് ലൈസന്‍സ് കണ്ട് കിട്ടുന്നവര്‍ തിരിച്ചു നല്‍കണമെന്ന അഭ്യര്‍ത്ഥന സുനൈല്‍ മുനീര്‍ നല്‍കിയിരുന്നു. ഫേസ്ബുക്കിലിട്ട ഡ്രൈവിംഗ് ലൈസന്‍സിന്റെ കോപ്പിയെടുത്താണ് ഫാസില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സുണ്ടാക്കിയത്. ഈ ലൈസന്‍സില്‍ ഫാസിലിന്റെ ഫോട്ടോയാണ് പതിച്ചത്. ഫാസിലിന്റെ ഫോട്ടോ മുനീറുമായി സാമ്യമുള്ളതാണ്. കോഴിക്കോട്ടെ യു.കെ.ഒ. ബാങ്കിലും, കാസര്‍കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്കിലുമാണ് ഫാസില്‍ സ്റ്റുഡന്‍സ് അക്കൗണ്ട് തുടങ്ങിയത്.
ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കി ഇലക്‌ട്രോണിക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് എത്തിക്കുമെന്ന് പറഞ്ഞാണ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ പലരോടും ആവശ്യപ്പെട്ടത്. എ.ടി.എം. കാര്‍ഡ് വഴി മൂന്ന് ലക്ഷം രൂപയോളം ബാങ്ക് അക്കൗണ്ട് വഴി പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിരവധി പേരുടെ പരാതിയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്ത മൈസൂരിലെയും ബാഗ്ലൂരിലെയും പോലീസ് ബാങ്ക് അക്കൗണ്ട് ഉടമയുടെ വിലാസം തേടിയെത്തിയപ്പോഴാണ് ഹൊസങ്കടി സ്വദേശിയായ അബ്ദുല്‍ സുനൈല്‍ മുനീര്‍ തട്ടിപ്പിനെ കുറിച്ച് അറിയുന്നത്.
![]() |
Fasil |