ഉള്ളി വില കത്തിക്കയറുന്നു; ട്രോള്‍ മഴയ്‌ക്കൊപ്പം ഉള്ളിഗാനവും പുറത്തിറങ്ങി
Dec 6, 2019, 18:58 IST
കാസര്‍കോട്: (www.kasargodvartha.com 06.12.2019) ഉള്ളി വില കത്തിക്കയറിയതോടെ ട്രോള്‍ മഴയ്‌ക്കൊപ്പം ഉള്ളിഗാനവും പുറത്തിറങ്ങി. നീലേശ്വരം ബിരിക്കുളത്തെ പ്രേമാണ് 'ഉള്ളികളേ ഇനി വിട പറയാം...' എന്ന ഉള്ളിഗാനം പാടിയത്. മോഹന്‍ലാലിന്റെ പ്രശസ്തമായ 'ഉണ്ണികളെ ഒരു കഥ പറയാം' എന്ന സിനിമയിലെ ഗാനത്തിന്റെ പാരഡിയായാണ് അതിസുന്ദരമായ ഗാനം ആലപിച്ചിരിക്കുന്നത്.
നേരത്തെ മത്തിക്ക് വില കത്തിക്കയറിയപ്പോള്‍ വലിയ ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍. ഇപ്പോള്‍ ഉള്ളി വിലയാണ് പ്രധാന ചര്‍ച്ച. ഗള്‍ഫില്‍ നിന്നെത്തുന്ന പ്രവാസി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉള്ളി നല്‍കുന്ന ട്രോളാണ് ആദ്യം പുറത്തിറങ്ങിയത്. പിന്നീട് ഓട്ടോ യാത്രക്കാരന്‍ വാടകയ്ക്ക് പകരം ഉള്ളി നല്‍കുന്നതും ചില്ലറയായി ചെറിയ ഉള്ളി ഓട്ടോ യാത്രക്കാരന്‍ തിരിച്ചു നല്‍കുന്നതും ഏറെ കൈയ്യടിയോടെയാണ് ഏറ്റെടുത്തത്.
പണം സൂക്ഷിക്കുന്നതു പോലെ ഉള്ളി ലോക്കറില്‍ സൂക്ഷിക്കേണ്ട വസ്തുവാണെന്നാണ് ചില ട്രോളുകളില്‍ ഉണ്ടായത്. ഉള്ളി കറിയിലിടാതെ കെട്ടിത്തൂക്കി കറിയിലേക്ക് ആവാഹിച്ച് ഉപയോഗിക്കുന്ന ട്രോളും ഇറങ്ങിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kasaragod, News, Vegitable, Prize, Increase, Onion price hike; Trending onion troll
നേരത്തെ മത്തിക്ക് വില കത്തിക്കയറിയപ്പോള്‍ വലിയ ട്രോളുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍. ഇപ്പോള്‍ ഉള്ളി വിലയാണ് പ്രധാന ചര്‍ച്ച. ഗള്‍ഫില്‍ നിന്നെത്തുന്ന പ്രവാസി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉള്ളി നല്‍കുന്ന ട്രോളാണ് ആദ്യം പുറത്തിറങ്ങിയത്. പിന്നീട് ഓട്ടോ യാത്രക്കാരന്‍ വാടകയ്ക്ക് പകരം ഉള്ളി നല്‍കുന്നതും ചില്ലറയായി ചെറിയ ഉള്ളി ഓട്ടോ യാത്രക്കാരന്‍ തിരിച്ചു നല്‍കുന്നതും ഏറെ കൈയ്യടിയോടെയാണ് ഏറ്റെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->