city-gold-ad-for-blogger

Train Accident | ബേക്കലിൽ ട്രെയിനിൽ നിന്ന് വീണ് 65കാരൻ മരിച്ചു

one person died after falling from train in bekal
Photo Credit: Facebook/ Indian Railway

● മംഗള എക്സ്പ്രസ്സിൽ നിന്നാണ് വീണത്. 
● യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി.
● തുടർന്ന് നടത്തിയ തിരച്ചിലിലാണ് റെയിൽവേ സ്റ്റേഷന് സമീപം മൃതദേഹം കണ്ടെത്തിയത്. 
● ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

കാസർകോട്: (KasargodVartha) ബേക്കലിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾ മരണപ്പെട്ടു. മഹാരാഷ്ട്രയിലെ സകാലി സ്വദേശിയായ പ്രകാശ് ഗണേഷ്മൽ ജയിൻ (65) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഈ ദാരുണ സംഭവം നടന്നത്.

മംഗള എക്സ്പ്രസ്സിലെ ബി-1 കോച്ചിലെ യാത്രക്കാരനായിരുന്ന ജയിൻ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജയിൻ ട്രെയിനിൽ നിന്ന് വീഴുന്നത് കണ്ട മറ്റ് യാത്രക്കാർ ഉടൻ തന്നെ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. 

തുടർന്ന് ബേക്കൽ പോലീസ് സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ ബേക്കൽ റെയിൽവേ സ്റ്റേഷന് സമീപം പരിക്കേറ്റ നിലയിൽ ജയിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

A 65-year-old man from Maharashtra, Prakash Ganeshmal Jain, died after falling from the Mangala Express train in Bekal, Kasaragod. The incident occurred around 2 AM on Sunday. Fellow passengers pulled the emergency brake, and police found Jain injured near Bekal railway station. He was taken to Kasaragod General Hospital but could not be saved.

#TrainAccident, #Bekal, #Kasaragod, #TrainFall, #Death, #MangalaExpress

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia