കാസര്‍കോട് മഹിള മന്ദിരത്തില്‍ നിന്നും ഒരു യുവതിയെ കൂടി കാണാതായി
Jul 19, 2012, 12:08 IST
2012 ജുലൈ രണ്ടിനാണ് ഷഹനയെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചത്. ബുധനാഴ്ച രാത്രി 10.45 മണിയോടെയാണ് ഷഹന മഹിളാമന്ദിരത്തില്‍ നിന്നും കടന്ന് കളഞ്ഞത്. നേരത്തേ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്ന തമിഴ്നാട് സ്വദേശിനിയായ 18കാരിയും മഹിളാ മന്ദിരത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. മഹിളാമന്ദിരത്തിനും തൊട്ടടുത്ത കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജുവനൈല്‍ ഹോമിനും ചില്‍ഡ്രല്‍സ് ഹോമിനും ആവശ്യമായ സുരക്ഷ സംവിധാനം നിലവിലില്ലെന്ന് നേരത്തേ തന്നെ ആരോപണം നിലനില്‍ക്കുന്നുണ്ട്. ഒരു സെക്യൂരിറ്റി പോലും ഇവിടെയില്ല. ഒരു ചെറിയ മതില് ചാടി കടന്നാല്‍ പുറത്തുകടക്കാമെന്നതാണ് സ്ഥിതി.
നേരത്തേ ജുവനൈല്‍ ഹോമില്‍ നിന്നും നാല് കുട്ടികുറ്റവാളികള്‍ രക്ഷപ്പെട്ടിരുന്നു. നിര്‍മിതി കേന്ദ്രം അശാസ്ത്രീയമായാണ് ജുവനൈല്‍ ഹോമും മഹിളാമന്ദിരവും മ്റ്റ് കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ജുവനൈല്‍ ഹോമിന്റെ വെന്റുലേറ്ററും മറ്റും പഴകി ദ്രവിച്ചത് കാരണം ഇതുവഴി കുട്ടികള്‍ക്ക് എളുപ്പം പുറത്തുകടക്കാന്‍ സാധിക്കുന്നതിനാല്‍ രക്ഷപ്പെടാന്‍ വിചാരിക്കുന്ന ആര്‍ക്കും ഇവിടുന്ന് കടന്നുകളയാന്‍ സാധിക്കും. രണ്ട് വര്‍ഷം മുമ്പ് കാസര്‍കോട്ടെ പ്രമാദമായ പീഡനകേസില്‍ കോടതി മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്ന കോഴിക്കോട് സ്വദേശിനിയായ 16കാരി രണ്ട് തവണയാണ് മഹിളാമന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
Keywords: Kasaragod, Missing, Woman, Juvenile home, Mahila house