city-gold-ad-for-blogger

Anniversary | വിപുലമായ പരിപാടികളുമായി 'ഒരു വട്ടം കൂടി' പത്താം വാർഷികാഘോഷം ഓഗസ്റ്റ് 15-ന്; സംഘാടക സമിതി രൂപവത്കരിച്ചു

One More Time 10th Anniversary Celebration, Kasaragod Event
Image Credit: Arranged

● കാസർകോട് സെഞ്ചറി പാർക്കിൽ വെച്ചാണ് ആഘോഷം.
● വിവിധ കലാപരിപാടികൾ, സ്പോർട്സ്, ഗെയിംസ് എന്നിവ ഉണ്ടായിരിക്കും.
● ആഘോഷത്തിന് മുന്നോടിയായി വിളംബര കൂട്ടയോട്ടം സംഘടിപ്പിക്കും.

കാസർകോട്: (KasargodVartha) ഒരു വട്ടം കൂടി കൂട്ടായ്മയുടെ പത്താം വാർഷികാഘോഷം 2025 ഓഗസ്റ്റ് 15-ന് സെഞ്ചറി പാർക്കിൽ വെച്ച് ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. വാർഷികാഘോഷത്തിന്റെ ഭാഗമായി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. 

ഇതിനു മുന്നോടിയായി അംഗങ്ങൾക്കായി സ്പോർട്സ്, ഗെയിംസ് സംഘടിപ്പിക്കും. വിജയികൾക്ക് വാർഷിക പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ നൽകും. ആഘോഷത്തിന് മുന്നോടിയായി കാസർകോട് അണങ്കുറിൽ നിന്ന് ആരംഭിച്ച് ഗവൺമെൻ്റ് കോളേജിൽ അവസാനിക്കുന്ന ഒരു വിളമ്പര കൂട്ടയോട്ടം സംഘടിപ്പിക്കും.

പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം കാസർകോട് സെഞ്ചറി പാർക്കിൽ ചേർന്നു.  വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. കെ.എം. ഹനീഫ് ചെയർമാനും കെ.പി. അസീസ്, ബി.കെ. സുകുമാരൻ, സത്യഭാമ എന്നിവർ വൈസ് ചെയർമാന്മാരുമായാണ് സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നത്. മുഹമ്മദ് കുഞ്ഞി ബപ്പിടിയാണ് ജനറൽ കൺവീനർ. മൊയ്തീൻ പെർള, പി സി ആസിഫ്, ലീല പി വി എന്നിവർ കൺവീനർമാരും, ദിനേഷ് കാസർകോട് ട്രഷററുമാണ്.

കൂടാതെ, സി.എൽ. മുനീർ, ഇബ്രാഹിം അംബികാന, ടി.വി. അബ്ദുല്ല, മൊയ്തീൻ നെക്രാജെ, ഗണേഷ് നായക്, ബാലൻ, വഹാബ് പൊയക്കര, ഹബീബുള്ള, അബൂബക്കർ, ഖാദർ ചെർക്കള, നിസാർ തളങ്കര എന്നിവർ അംഗങ്ങളായ ഗൾഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. വനിതാ വിങ്ഗിന്റെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനുള്ള ചുമതല സത്യഭാമ ടീച്ചറെ ചുമതലപ്പെടുത്തി.

പത്താം വാർഷിക പരിപാടിക്ക് ഒരു പേര് നിർദ്ദേശിക്കുവാനുള്ള അവസരം ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഉണ്ടായിരിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിച്ച അംഗത്തിന് സമ്മാനം ഉണ്ടായിരിക്കും. ഒരു വട്ടം കൂടി പത്താം വാർഷിക പരിപാടി വമ്പിച്ച വിജയമാക്കി തീർക്കുവാൻ എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The 'One More Time' 10th Anniversary celebrations will take place on August 15 with a variety of events, games, and performances at Century Park, Kasaragod.

#OneMoreTime, #AnniversaryCelebration, #Kasaragod, #CommunityEvent, #KasaragodEvents, #CulturalFest

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia