സഅദിയ്യ:യുടെ തണലില്‍ ഒരു അനാഥയ്ക്കു കൂടി മംഗല്യ സൗഭാഗ്യം
Sep 16, 2012, 13:00 IST
![]() |
സഅദിയ്യ:യില്‍ നടന്ന അനാഥ പെണ്‍കുട്ടിയുടെ നികാഹിന് നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് കാര്‍മികത്വം വഹിക്കുന്നു. |
12 വര്‍ഷത്തോളമായി സഅദിയ്യ: വനിതാ യതീംഖാനയില്‍ പഠിക്കുന്ന ധര്‍മത്തടുക്കയിലെ മര്‍ഹൂം അബ്ദുര്‍ റഹ്മാന്റെയും ആഇശയുടെയും മകളായ മറിയം ബീവിയാണ് വിവാഹ ജീവതത്തിലേക്ക് കാലെടുത്ത് വെച്ചത്. കുണിയയിലെ മര്‍ഹൂം അബ്ദുര്‍ റഹ്മാന് ഹാജിയുടെയും ആസിയയുടെയും മകനായ അയ്യൂബാണ് മറിയമിനെ നിക്കാഹ് ചെയ്യാന്‍ മുന്നോട്ട് വന്നത്.
സഅദിയ്യ:യില്‍ നൂറുക്കണക്കിന് പണ്ഡിതരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ധന്യമായ നിക്കാഹിന് നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് കാര്‍മികത്വം വഹിച്ചു. എ. പി. അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, കെ. പി. ഹുസൈന് സഅദി കെ.സി. റോഡ്, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
12 വര്‍ഷം പിന്നിടുന്ന സഅദിയ്യ ബനാത്ത് യതീംഖാനയില്‍ നിന്ന് ഇതോടെ 19 പെണ്‍കുട്ടികളെ സഅദിയ്യ നേരിട്ട് കല്ല്യണം കഴിപ്പിച്ചിട്ടുണ്ട്. 17 വര്‍ഷം മുമ്പ് പിതാവ് നഷ്ട്പ്പെട്ട മറിയം സഅദിയ്യ യതീംഖാനനയുടെ ആരംഭം മുതലുളള അന്തേവാസിയാണ്. സഅദിയ്യ വനിത കോളേജില്‍ അഫ്സലുല്‍ ഉലമയ്ക്ക് പഠിച്ച്കൊണ്ടിരിക്കെയാണ് വിവാഹ സൗഭാഗ്യമുണ്ടായത്. അനുജന് എസ്.എസ്.എല്‍.സി. ക്ക് പഠിക്കുന്നു. മുമ്പ് രണ്ട് ജേഷ്ടത്തിമാരുടെ വിവാഹവും സഅദിയ്യയുടെ തണലിലാണ് നടന്നത്.
സഅദിയ്യ യതീം ഖാനയില്‍ വിദ്യാഭ്യാസ, താമസ, ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം പഠനശേഷം അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് സാഹചര്യമൊരുങ്ങുന്നത് പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
Keywords: Jamia Sa-adiya Arabiya, Women Yatheemkhana, Marriage, Deli, Kasaragod