city-gold-ad-for-blogger

കാസര്‍കോട്ട് ചികിത്സ ലഭിക്കാതെ ഒരാള്‍ കൂടി മരണപ്പെട്ടു; മരിച്ചത് മുസ്ലിം ജമാഅത്ത് നേതാവ്

ഉപ്പള: (www.kasargodvartha.com 16.04.2020) കാസര്‍കോട്ട് ചികിത്സ ലഭിക്കാതെ ഒരാള്‍ കൂടി മരണപ്പെട്ടു. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിയും കേരള മുസ്ലിം ജമാഅത്ത് ഉപ്പള സോണ്‍ വൈസ് പ്രസിഡണ്ടുമായ അബ്ബാസ് ഹാജി (73)യാണ് മരിച്ചത്. മംഗളൂരുവിലേക്കുള്ള അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് അബ്ബാസ് ഹാജിയെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനായില്ല. പരിയാരം മെഡിക്കല്‍ കോളജിലേക്കുള്ള യാത്രമധ്യേയാണ് മരണം സംഭവിച്ചത്.

മുസ്ലിം ജമാഅത്തിന്റെ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. നേരത്തെ മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലറായിരുന്നു. ദീര്‍ഘ കാലം എസ് വൈ എസ് മഞ്ചശ്വരം മേഖലയിലും ജില്ലാ കമ്മറ്റിയിലും പ്രവര്‍ത്തിച്ചിരുന്നു. സഅദിയ്യ, മുഹിമ്മാത്ത്, മള്ഹര്‍, ബായാര്‍ മുജമ്മഅ സ്ഥാപനങ്ങളുടെ പ്രധാന സഹകാരിയായിരുന്നു.
ഗള്‍ഫില്‍ ദീര്‍ഘം കാലം ജോലി ചെയ്തിരുന്ന അബ്ബാസ് ഹാജി അവിടെ കെ എം സി. സിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കാന്തപുരം ഉസ്താദക്കമുള്ള സുന്നി നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.

അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് മരണപ്പെടുന്ന പതിനഞ്ചാമത്തെ വ്യക്തിയാണ് അബ്ബാസ് ഹാജി. അതിര്‍ത്തി വഴി രോഗികളെ കടത്തിവിടാന്‍ ധാരണയായിരുന്നുവെങ്കിലും ഇതുവരെ നാലുപേര്‍ മാത്രമാണ്  മംഗളൂരുവിലേക്ക് ചികിത്സക്ക് പോയത്. മംഗളൂരുവില്‍ കേരളത്തിലെ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കാസര്‍കോട്ടെ പലരും പരിയാരം മെഡിക്കല്‍ കോളജിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.
കാസര്‍കോട്ട് ചികിത്സ ലഭിക്കാതെ ഒരാള്‍ കൂടി മരണപ്പെട്ടു; മരിച്ചത് മുസ്ലിം ജമാഅത്ത് നേതാവ്

ഫാത്വിമത്ത് സുഹറയാണ് അബ്ബാസ് ഹാജിയുടെ ഭാര്യ. മക്കള്‍: അബ്ദുല്‍ ലത്വീഫ്, മുഹമ്മദ് മുശ്താഖ്, ആഷിഖ് റഹ് മാന്‍, അഹമ്മദ് സുഹൈല്‍, ആഇശ, മുഹമ്മദ് അഫ്താബ്. മരുമക്കള്‍: മുഖ്താര്‍, മൈമൂന, ഖമറുന്നിസ. അബ്ബാസ് ഹാജിയുടെ നിര്യാണത്തില്‍ പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി, പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ബായാര്‍ മുജമ്മഅ് ചെയര്‍മാന്‍ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ശഹീര്‍ ബുഖാരി മള്ഹര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എന്നിവര്‍ അനുശോചിച്ചു.



Keywords: Kasaragod, Kerala, News, Uppala, Death, Treatment, One more died with out getting treatment in Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia