ഉളിയത്തടുക്കയില്‍ പെട്ടിക്കട തീവെച്ച് നശിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
Oct 19, 2016, 11:37 IST
കാസര്‍കോട്: (www.kasargodvartha.com 19/10/2016) കാസര്‍കോട്: വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുട്ടത്തൊടി ഉളിയത്തടുക്കയില്‍ പെട്ടിക്കട തീവെച്ച് നശിപ്പിച്ച കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ 52 കാരനായ സ്വലാഹുദ്ദീന്റെ പെട്ടിക്കട തീവെച്ച് നശിപ്പിച്ച കേസില്‍ പ്രതികളില്‍ ഒരാളായ ഉളിയത്തടുക്കയിലെ പ്രതീഷിനെ(28)യാണ് വിദ്യാനഗര്‍ പോലീസ് ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
കേസില്‍ മൂന്നുപ്രതികളാണുള്ളത്. മന്നിപ്പാടിയിലെ ആര്‍ ഗണേശ് (23) നെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരു പ്രതിയെയാണ് പിടികിട്ടാനുള്ളത്.
ഒരാഴ്ച മുമ്പാണ് സ്വലാഹുദ്ദീന്റെ പെട്ടിക്കടക്ക് തീവെച്ചത്. രാത്രി ഇതുവഴി നടന്നുപോവുകയായിരുന്നവരാണ് പെട്ടിക്കട കത്തുന്നതുകണ്ടത്. ഉടന്‍തന്നെ ഇവര്‍ വിവരം സ്വലാഹുദ്ദീനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സ്വലാഹുദ്ദീന്‍ എത്തുമ്പോഴേക്കും പെട്ടിക്കട പൂര്‍ണമായും കത്തിനശിച്ചിരുന്നു. പെട്ടിക്കടയ്ക്ക് പുറമെ മറ്റു സാധന സാമഗ്രികളും മറ്റും കത്തിനശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്.
Keywords: Kasaragod, Kerala, Uliyathaduka, fire, Case, Accuse, Arrest, Police, Owner, Swalahuddeen, Prajeesh, Ganesh.