city-gold-ad-for-blogger

ഒരുമാസം നിണ്ടുനില്‍ക്കുന്ന രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ഒരുമാസം നിണ്ടുനില്‍ക്കുന്ന രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
കാസര്‍കോട്: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 14 മുതല്‍ ജില്ലയില്‍ ഒരുമാസം നിണ്ടുനില്‍ക്കുന്ന രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. സ്‌കൂള്‍ കുട്ടികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കോളേജ് എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍, നെഹ്‌റു യുവകേന്ദ്ര, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി രക്തദാന ക്യാമ്പുകള്‍ നടക്കും.

രക്തദാന ബോധവല്‍ക്കരണ ക്യാമ്പുകളും സംഘടിപ്പിക്കും. കൂടാതെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരവും സംഘടിപ്പിക്കും. സന്നദ്ധ രക്തദാനത്തിന് തയ്യാറാകുന്ന സംഘടനകള്‍, ക്ലബ്ബുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെ കണ്ടെത്തി ആദരിക്കും. ഓരോ രക്തദാതവും ഓരോ മഹനീയ വ്യക്തിയാണ് എന്നതാണ് ഈ വര്‍ഷത്തെ രക്തദാനദിന സന്ദേശം. 18നും 60നും മദ്ധ്യേ പ്രായവും, കുറഞ്ഞത് 45 കിലോ ഭാരവും ശാരീരികവും മാനസീകവുമായി ആരോഗ്യവുമുള്ള ഏതൊരാള്‍ക്കും മൂന്ന് മാസം കൂടുമ്പോള്‍ രക്തം ദാനം ചെയ്യാവുന്നതാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബേങ്ക്, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്, ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ്, , ഉദുമ സീമറ്റ് നേഴ്‌സിംഗ് കോളേജ്, ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഉദുമ സീമെറ്റ് നേഴ്‌സിംഗ് കോളേജിലാണ് ലോക രക്തദാന ദിനാചരണം സംഘടിപ്പിക്കുന്നത്. ക്യാമ്പ് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, എ.ഡി.എം. എച്ച്.ദിനേശന്‍ എന്നിവര്‍ സംബന്ധിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.രാഘവന്‍ രക്തദാന സന്ദേശം നല്‍കും.

Keywords: Blood donation camp, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia