city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡപകടങ്ങള്‍ക്കെതിരെ കാസര്‍കോട്ട് ബബില്‍ പെരുന്നയുടെ ഏകാംഗ നാടകം

കാസര്‍കോട്: (www.kasargodvartha.com 15.02.2017) റോഡ് അപകടത്തില്‍ മാരകമായി പരിക്കേറ്റ് ജീവനായ് കേഴുന്നവരെ ഗൗനിക്കാത്ത കേരളീയരുടെ നിലപാടിനെതിരെയുള്ള ബബില്‍ പെരുന്നയുടെ ഒറ്റയാള്‍ നാടകം ശ്രദ്ധേയമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് ബബില്‍ പെരുന്ന നാടകം അവതരിപ്പിച്ചത്.

യുവതലമുറയുടെ അശ്രദ്ധയും വാഹനം കൈകാര്യം ചെയ്യുന്ന രീതിയും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ്. ഇത് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇത്തരം അപകടങ്ങളിലൂടെ തകര്‍ന്നടിയുന്നത്. ഇതിന് പരിഹാരം കാണാന്‍ യുവാക്കള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ശക്തമായ ബോധവത്കരണം നടത്തേണ്ടതിന്റെ ആവശ്യകത സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് ബബില്‍ പെരുന്ന.

റോഡപകടങ്ങള്‍ക്കെതിരെ കാസര്‍കോട്ട് ബബില്‍ പെരുന്നയുടെ ഏകാംഗ നാടകം


വാഹനാപകടത്തില്‍പ്പെട്ട് മാരകമായി പരിക്കേറ്റയാളായായിരുന്നു ബബിലിന്റെ പ്രകടനം. സാമൂഹ്യവിഷയങ്ങളില്‍ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി പതിനായിരത്തില്‍പരം ഏകാംഗനാടകങ്ങള്‍ അദ്ദേഹം ഇതുവരെ അവതരിപ്പിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി പെരുന്ന താമരശ്ശേരിയില്‍ ബബില്‍ ഇതിനോടകം അഴിമതി, ദളിതരോടും ആദിവാസികളോടുമുള്ള അവഗണന, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന, ജലമലിനീകരണം, മദ്യവിപത്ത്, തീവ്രവാദം, മയക്കുമരുന്ന്, ബ്ലേഡ് മാഫിയ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

തെരുവിനെ അരങ്ങാക്കിയുള്ള കഴിഞ്ഞ നാല്‍പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ കലാകാരന്‍ കേരളത്തിലുടനീളം നാടകയാത്ര നയിച്ചിട്ടുണ്ട്. റേഡിയോ, ടിവി പരിപാടികളിലും നാടകങ്ങളിലും സജീവസാന്നിധ്യമായ ഈ ബബില്‍ നാടകസംവിധായകന്‍ കൂടിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, Drama, news, Road, Accident, Babil Perunna, One man drama against road accident  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia