city-gold-ad-for-blogger

കിണറില്‍ ശ്വാസംമുട്ടി മരിച്ച മനോഹരന്റെ കുടുംബത്തിന് ഒരു ലക്ഷം ധനസഹായം

കിണറില്‍ ശ്വാസംമുട്ടി മരിച്ച മനോഹരന്റെ കുടുംബത്തിന് ഒരു ലക്ഷം ധനസഹായം
കാസര്‍കോട്: കിണര്‍ വൃത്തിയാക്കുന്നതിനിട ശ്വാസംമുട്ടി മരിച്ച മീത്തല്‍ മാങ്ങാട്ടെ കെ മനോഹരന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശാസ ഫണ്ടില്‍ നിന്ന് ഒരുലക്ഷം രൂപ അനുവദിച്ചതായി കെ കുഞ്ഞിരാമന്‍ (ഉദുമ) എംഎല്‍എ അറിയിച്ചു. കഴിഞ്ഞ മൂന്നിനാണ് കൂളിക്കുന്ന് അങ്കണവാടിക്ക് സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.

മനോഹരന്റെ മരണത്തോടെ മനോഹരന്റെ ഭാര്യ എം സരോജിനി, മക്കളായ സ്‌നേഹിത (8), സ്‌നേഹ (12), സനോജ് (14) എന്നിവര്‍ നാടിന്റെ നൊമ്പരക്കാഴ്ചയാണ്. ഒരുവര്‍ഷം മുമ്പ് അപൂര്‍വ രോഗം ബാധിച്ച് മനോഹരന്റെ ഭാര്യ സരോജിനിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഭാര്യയുടെ ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായി പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ മനോഹരനുണ്ടായ അപകടം.

കുടുംബത്തെ സഹായിക്കാന്‍ മാങ്ങാട്, കൂളിക്കുന്ന്, അണിഞ്ഞ, കോളിയടുക്കം പ്രദേശത്തെ നാട്ടുകാര്‍ ചേര്‍ന്ന് സഹായകമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരുകയായണ്. ഡിവൈഎഫ്‌ഐ കോളിയടുക്കം മേഖലാ കമ്മിറ്റിയും അണിഞ്ഞ ചെന്താരകം ക്ലബും വിദ്യാര്‍ഥികളുടെ പഠന ചെലവ് വഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Keywords: Kasaragod, Compensation, Kasaragod, Manoharan, K. Kunhiraman MLA, Mangad.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia