Drowning | എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ 3 കുട്ടികളെ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി; 2 പേർക്കായുള്ള തിരച്ചിൽ തുടരുന്നു
● ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നു
● സിദ്ദീഖിന്റെ മകൻ റിയാസ് (16) മരിച്ചു
● ശനിയാഴ്ച ഉച്ചയ്ക്ക് 2.15 മണിയോടെയാണ് അപകടം സംഭവിച്ചത്
ബോവിക്കാനം: (KasargodVartha) എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റു രണ്ടുപേർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. എരിഞ്ഞിപ്പുഴയിലെ സിദ്ദീഖിന്റെ മകൻ റിയാസ് (16) എന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
അശ്റഫിന്റെ മകൻ യാസീൻ (13), മജീദിന്റെ മകൻ സമദ് (13) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരെ കണ്ടെത്തുന്നതിനായി കുറ്റിക്കോലിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.15 മണിയോടെയാണ് അപകടം സംഭവിച്ചത്. കുട്ടികൾ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്ന് കരുതുന്നു. അപകടത്തിൽപ്പെട്ട റിയാസിനെ പുറത്തെടുത്ത് ചെർക്കളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്റ്റേഷൻ ഇൻ ചാർജ് കെ രാമചന്ദ്രൻ, ലീഡിങ് ഫയർമാൻ കൃഷ്ണൻ രാജ്, ഫയർമാന്മാരായ കെ വിജേഷ്, കെ. ദേവദത്തൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്.
#ErihippuzhaTragedy #DrowningAccident #MissingChildren #Kasaragod #Kerala #RescueOperation