city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നഗരസഭാ ബജറ്റില്‍ ഒരുകോടി രൂപയുടെ മാലിന്യ സംസ്‌കരണ പദ്ധതി

കാസര്‍കോട് നഗരസഭാ ബജറ്റില്‍ ഒരുകോടി രൂപയുടെ മാലിന്യ സംസ്‌കരണ പദ്ധതി
കാസര്‍കോട്: ഉല്‍പ്പാദന മേഖലയ്ക്ക് പ്രധാന്യം നല്‍കികൊണ്ടുള്ള കാസര്‍കോട് നഗരസഭയുടെ 2012-13 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറ സത്താര്‍ അവതരിപ്പിച്ചു. നഗരസഭയിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ഒരുകോടി രൂപ ചിലവില്‍ ബയോഗ്യസ്, വെര്‍മി, വിന്‍സ്രോ കംപോസ്റ്റ് പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ എടുത്തു പറയുന്നു. കൂടാതെ വീടുകള്‍ കേന്ദീകരിച്ച് മാലിന്യ സംസ്‌കരണത്തിനായി പൈപ്പ് കംപോസ്റ്റ്, പോര്‍ട്ടബിള്‍ ബയോഗ്യാസ്, കിച്ചണ്‍ വേസ്റ്റ് കമ്പോസ്റ്റ് യൂണിറ്റ് സംവിധാനവും നടപ്പിലാക്കും.
മുനിസിപ്പില്‍ വ്യവസായ കേന്ദ്രത്തില്‍ പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിറ്റ് സ്ഥാപിക്കും. സമഗ്ര ഓവുചാല്‍ പദ്ധതിക്കായി 85ലക്ഷം രൂപയും, ബദ്രിക്കള സീഡ് ഫാം ഓവുച്ചാല്‍ പുനരുദ്ധാരണത്തിന് 40ലക്ഷം രൂപയുമടക്കം വിവിധ ഓവുചാലുകളുടെയും, റോഡുകളുടെയും വികസനത്തിന് 1.15കോടി രൂപയുടെയും, മൊത്തം 9.58 കോടി രൂപയുടെയും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ബജറ്റ് വ്യക്തമാക്കുന്നു.
നഗരപ്രദേശത്ത് സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കും. നഗരസഭാ ആയൂര്‍വ്വേദ ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനും നടപടി സ്വീകരിക്കും. തളങ്കര ഹോമിയോ ആശുപത്രി മെച്ചപ്പെടുത്തുകയും മരുന്നുകള്‍ ലഭ്യമാക്കുകയും ചെയ്യും. തളങ്കര പടിഞ്ഞാര്‍, നെല്ലിക്കുന്ന് കടപ്പുറം, കേളുഗുഡ്ഡെ, ചാല തുടങ്ങിയ സ്ഥലങ്ങളില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കും. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ വയോജനമിത്രം പദ്ധതി നടപ്പാക്കും.
സാന്ത്വനചികിത്സാ പദ്ധതി ഈ വര്‍ഷം തന്നെ ആരംഭിക്കും. കുടിവെള്ള പദ്ധതിക്ക് 25ലക്ഷം രൂപ വകയിരുത്തി. വാര്‍ഡ്തല വികസനത്തിനായി 95 ലക്ഷം രൂപ അനുവദിച്ചു. നഗരത്തിലെ ജംഗ്ഷനുകളുടെ വികസനം നടപ്പിലാക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. ബസ്സ്റ്റാന്‍ഡ് ഷോപ്പിംഗ് കോപ്ലക്‌സും മൂത്രപ്പുരയും ആധുനിക രീതിയില്‍ നവീകരിക്കും. നഗരസഭാ ഓഫീസിനോട് ചേര്‍ന്നുള്ള വനിതാ ഭവന്‍ കെട്ടിടത്തില്‍ ആധുനിക രീതിയിലുള്ള കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിക്കും. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തോടനുബന്ധിച്ച് പുതിയ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനും മറ്റ് പാര്‍ക്കുകള്‍ നവീകരിക്കുന്നതിനും ബീച്ച് സൗന്ദര്യവത്കരണത്തിനും നടപടി സ്വീകരിക്കും.
കാസര്‍കോട് നഗരസഭാ ബജറ്റില്‍ ഒരുകോടി രൂപയുടെ മാലിന്യ സംസ്‌കരണ പദ്ധതി

നഗരസഭാ ഓഫീസിനോട് ചേര്‍ന്ന് പുതിയ ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മ്മിക്കും. തളങ്കര പടിഞ്ഞാറില്‍ കളിസ്ഥലം മിനി സ്‌റ്റേഡിയമാക്കും. കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനും നടപടി സ്വീകരിക്കും. പുലിക്കുന്നില്‍ ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കും. മത്സ്യമാര്‍ക്കറ്റ് നവീകരണത്തിന് 2.60കോടി രൂപയുടെ പദ്ധതിക്ക് രൂപം നല്‍കും. മിനി കോണ്‍ഫറന്‍സ് ഹാള്‍ വിപുലീകരിക്കുന്നതിന് 25 ലക്ഷം രൂപയും ഓഫീസ് അറ്റകുറ്റ പണിക്ക് 20 ലക്ഷം രൂപയും വകയിരുത്തി. സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവയുടെ നവീകരണത്തിന് 57 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ലൈബ്രറി കെട്ടിട നവീകരണത്തിന് 25ലക്ഷം രൂപയും, സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 55 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് വിത്തും വളവും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യും. മത്സ്യതൊഴിലാളി മേഖലയില്‍ അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവീകരിക്കും. കുടുംബശ്രീക്കൊപ്പം ബാലസഭയും ശക്തിപ്പെടുത്തും. വനിതാ-ശിശു വികസനത്തിന് 40ലക്ഷം രൂപ ചിലവഴിക്കും. നഗരപ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും. നഗരത്തില്‍ കൂടുതല്‍ വാഹനപാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. അധിക വിഭവസമാഹരണത്തിനും ബജറ്റ് ലക്ഷ്യം വെക്കുന്നു.
ബജറ്റ് അവതരിപ്പിച്ച കൗണ്‍സില്‍ യോഗത്തില്‍ ടി. ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു.


Keywords: Kasaragod, Buget, One crore, waste dumb  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia