city-gold-ad-for-blogger
Aster MIMS 10/10/2023

ഓരോ പഞ്ചായത്തിലും 100 പേര്‍ക്ക് ഒരു കമ്മ്യൂണിറ്റി കിച്ചന്‍: കാസര്‍കോട് കളക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 28.03.2020) ഓരോ പഞ്ചായത്തിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം ആവശ്യമുള്ളവര്‍ക്കുമായി 100 പേര്‍ക്ക് ഒരു കമ്മ്യൂണിറ്റി കിച്ചന്‍ സജ്ജീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് കാസര്‍കോട് ആര്‍ ടി ഒ നല്‍കിയ വാഹനങ്ങളുടെ പട്ടിക ജില്ലാ കളക്ടര്‍  പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് നല്‍കി. ഓരോ പഞ്ചായത്തിന്റെയും വലിപ്പമനുസരിച്ച് വാഹനം നല്‍കാനും വാഹനങ്ങള്‍ കൈമാറിയതിന്റെ നടപടിക്രമം ജില്ലാ പോലീസ് മേധാവിക്ക് നല്‍കാനും ഈ വാഹനങ്ങളിലെ ഡ്രൈവര്‍,സഹായി എന്നിവര്‍ക്ക് പാസും നല്‍കാനും കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാതല  വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചു.കമ്മ്യൂണിറ്റി കിച്ചനിലേക്ക് ജോലിക്ക് നിയോഗിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഡി എം ഒ യുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കമ്മ്യൂണിറ്റി കിച്ചന് വേണ്ടി ഒരു ഗ്രാമപഞ്ചായത്തിന് ഒരു മാസത്തേക്ക് 600 കിലോഗ്രാം അരിയാണ് അനുവദിക്കുക.ഒരു വാര്‍ഡിന് ഒരു ദിവസം പരമാവധി 20 കിലോ അരി ഉപയോഗിക്കാം. മറ്റ് സാധനങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസര്‍ മുഖേന സപ്ലൈകോയില്‍ നിന്ന് വാങ്ങി നല്‍കും.അരി,മറ്റ് സാധനങ്ങള്‍ എന്നിവ ജില്ലാ സപ്ലൈ ഓഫീസര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് കൈമാറുകയും,ഇവ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കൈമാറണം. പഞ്ചായത്ത് സെക്രട്ടറിമാര്‍ ഈ ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിച്ചുവെക്കുകയും  ആവശ്യാനുസരണം വാര്‍ഡ്തലജാഗ്രതാ സമിതി  മുഖേന കമ്മ്യൂണിറ്റി കിച്ചനിലേക്ക് നല്‍കണം.

നിരീക്ഷണത്തിലുള്ള രോഗികള്‍ക്ക് സര്‍ക്കാറിന്റെ സ്പെഷ്യല്‍ പാക്കേജ് പ്രകാരം പ്രതിദിനം മുതിര്‍ന്നവര്‍ക്ക് 60 രൂപയുടെയും കുട്ടികള്‍ക്ക് 45 രൂപയുടെയും ഭക്ഷണം നല്‍കുന്നതിനായി ജാഗ്രതാ സമിതി ,ഡിഎംഒ എന്നിവര്‍ തയ്യാറാക്കി നല്‍കിയ പട്ടികയിലുള്ളവരുടെ എണ്ണം അനുസരിച്ചുള്ള തുക ജില്ലാ മെഡിക്കല്‍  ഓഫീസര്‍ സപ്ലൈ മാനേജരുടെ പേരിലേക്ക് കൈമാറും.

ഓരോ പഞ്ചായത്തിലും 100 പേര്‍ക്ക് ഒരു കമ്മ്യൂണിറ്റി കിച്ചന്‍: കാസര്‍കോട് കളക്ടര്‍

ജില്ലയില്‍ നിലവില്‍ 1808 അതിഥി സംസ്ഥാന തൊഴിലാളികളുണ്ടെന്നും മാര്‍ച്ച് 31 വരെയുള്ള ഭക്ഷണ സാധനങ്ങള്‍ ഇവരുടെ കൈവശമുണ്ടെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ യോഗത്തെ അറിയിച്ചു. ആവശ്യമുണ്ടാകുന്നപക്ഷം അപേക്ഷ അനുസരിച്ച് നടപടി സ്വീകരിക്കും.

മുളക്, മല്ലി എന്നിവ സപ്ലൈകോയില്‍ സ്റ്റോക്കില്ലാത്തതിനാല്‍,മംഗലാപുരത്ത് നിന്നും വാങ്ങുന്നതിന് സപ്ലൈകോ എംഡിയില്‍ നിന്ന് അനുവാദം വാങ്ങാന്‍ കാസര്‍കോട് സപ്ലൈകോ ഡിപ്പോ മാനേജരെ യോഗം ചുമതലപ്പെടുത്തി.അനുവാദം ലഭിച്ചാല്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്നും വാഹനം ലഭ്യമാക്കി മംഗലാപുരത്ത് നിന്ന് സാധനങ്ങള്‍ വാങ്ങും. ജനങ്ങളുടെ ഭക്ഷ്യസുരക്ഷയുമായി  ബന്ധപ്പെട്ട സ്‌ക്വാഡുകളില്‍ നിയമിച്ചിട്ടുള്ള വിവിധ വകുപ്പുകളായ ലേബര്‍ ഓഫീസ്, സപ്ലൈകോ, സപ്ലൈ ഓഫീസ്,പഞ്ചായത്ത്,കൃഷി വകുപ്പ് തുടങ്ങിയ ജീവനക്കാരെ മതിയായ കാരണമില്ലാതെ പോലീസ് ഉദ്യോഗസ്ഥര്‍ തടസ്സം ചെയ്യാന്‍ പാടില്ലെന്ന് ജില്ലാ പോലീസ് മേധാവിയെ അറിയിക്കാന്‍ യോഗം തീരുമാനിച്ചു. അവശ്യസാധനങ്ങള്‍ക്ക് അമിത വില  ഈടാക്കിയാല്‍ ഇസന്‍ഷ്യല്‍ കോമോഡിറ്റീസ് നിയമം 1955 പ്രകാരം കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

വിവിധ സ്ഥലങ്ങളില്‍ വിളവെടുപ്പിന് തയ്യാറായിട്ടുള്ള കാര്‍ഷിക വിളകളുടെ പട്ടിക പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മുഖേന ഡിഡിപിക്ക് കൈമാറി. ഈ കാര്‍ഷിക വിളകള്‍ കൃഷി ഓഫീസര്‍ മുഖേന വാങ്ങി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ മുഖാന്തിരം അവശ്യമുള്ള ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കും.കാര്‍ഷിക വിളകള്‍ക്ക് കമ്പോള വിലയുടെ 80 ശതമാനം വില നിശ്ചയിച്ച് കര്‍ഷകരില്‍ നിന്നും കൃഷിഭവന്‍ മുഖേന വാങ്ങാനും  യോഗം തീരുമാനിച്ചു.


Keywords: Kasaragod, Kerala, News, District Collector, Panchayath, One Community kitchen for 100 peoples: District collector

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL