city-gold-ad-for-blogger

പുഴയില്‍ തുരിശ് കലക്കി മീന്‍പിടുത്തം; ഒരാള്‍ അറസ്റ്റില്‍

ചിറ്റാരിക്കാല്‍: (www.kasargodvartha.com 28.12.2017) പുഴയില്‍ തുരിശ് കലക്കി മത്സ്യം പിടിച്ച ഒരാളെ ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. മാലോം ദര്‍ക്കാസിലെ അപ്പച്ച (48)നെയാണ് ചിറ്റാരിക്കാല്‍ പ്രിന്‍സിപ്പള്‍ എസ്ഐ രഞ്ജിത്ത് രവീന്ദ്രന്‍ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന വിനു (45), ബാലന്‍ (40), ദേവസ്യ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ചൈത്രവാഹിനി പുഴയില്‍ തുരിശ് കലക്കി മത്സ്യം പിടിക്കുന്നതിനിടയിലാണ് അപ്പച്ചന്‍ പിടിയിലായത്.

ഉഗ്ര വിഷമുള്ള തുരിശ് പുഴയില്‍ കലക്കുന്ന സമയത്ത് മത്സ്യങ്ങള്‍ ചത്ത് പൊങ്ങുകയും പിന്നീട് ഇവര്‍ പുഴയിറങ്ങി കൂടില്‍ ശേഖരിച്ച് കൊണ്ടുപോകുകയുമാണ് ചെയ്യുന്നത്. ഇതേ സ്ഥലത്ത് തൊട്ടടുത്ത് താമസിക്കുന്ന കുളിക്കുകയും അലക്കുകയും വീടുകളില്‍ അത്യാവശ്യത്തിന് വെള്ളം കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. വിഷാംശം കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നത് മൂലം പരിസരവാസികള്‍ക്ക് അസുഖം ബാധിച്ചതായി പരാതിയുണ്ട്.

വ്യാപകമായി തുരിശ് ഉപയോഗിച്ചും തോട്ടയിട്ടും മത്സ്യം പിടിക്കുന്നത് തുടരുന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പുഴക്കര കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. കൂടാതെ തോട്ടയിട്ട് വന്‍ ശബ്ദത്തോട് കൂടി മത്സ്യം പിടിക്കുന്നത് മൂലം ഇരുകരകളും ഇടിയുകയും കരയിലുള്ള മരങ്ങള്‍ക്ക് ഇളക്കം തട്ടുകയും ചെയ്യുന്നതായി പരിസരവാസികള്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്ന് ചിറ്റാരിക്കാല്‍ പ്രിന്‍സിപ്പള്‍ എസ്ഐ രഞ്ജിത്ത് രവീന്ദ്രന്‍ അറിയിച്ചു.
പുഴയില്‍ തുരിശ് കലക്കി മീന്‍പിടുത്തം; ഒരാള്‍ അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, arrest, Police, River, One arrested for Fishing after mix powder in River
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia