വ്യാജ പാസ്‌പോര്‍ട്ടുമായി ഒരാള്‍ അറസ്റ്റില്‍
Jul 1, 2012, 15:31 IST
ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മൊയ്തു സൗദിയിലേക്ക് പോയിരുന്നു. എപ്രിലിലാണ് തിരിച്ചെത്തിയത്. ഈ പാസ്‌പോര്‍ട്ടില്‍ വീണ്ടും ഗള്‍ഫിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് മൊയ്തുവിനെ കുമ്പള ടൗണില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ടിക്കറ്റ് ശരിയാക്കാന്‍ എത്തിയപ്പോള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊയ്തീനെ പിടികൂടിയത്. മൊയ്തീന്റെ ഫോട്ടോ ഒട്ടിച്ച അബ്ദുല്‍ ഷെരീഫ്, കരക്കാടന്‍, പാണ്ടിക്കാട്, കേരള എന്ന വിലാസമുള്ള പാസ്‌പോര്‍ട്ട് 2006 ഫെബ്രുവരി പത്തിനാണ് എടുത്തത്. 2016 ഫെബ്രുവരി 9 വരെയാണ് കാലാവധി.
Keywords: Fake Passport, Arrest, Kumbala, Kasaragod