ആദിവാസികള്‍ക്ക് നല്‍കേണ്ട ഒരേക്കര്‍ ഭൂമി രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തട്ടി
May 18, 2012, 16:33 IST
മടിക്കൈ: കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ആദിവാസികള്‍ക്ക് സൗജന്യമായി ഭൂമി അനുവദിച്ചതിന് പിന്നില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി പുറത്തുവന്നു. മടിക്കൈ മലപ്പച്ചേരിക്കടുത്ത് കൊളങ്ങാട് താമസിക്കുന്ന സി നാരായണന് കിനാനൂരില്‍ ഒരേക്കര്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
പരപ്പ വില്ലേജിലും മടിക്കൈ വില്ലേജിലും സ്വന്തമായി സ്ഥലമുണ്ടായിരിക്കെയാണ് നാരായണന്‍ സൗജന്യമായി ആദിവാസി ഭൂമി നേടിയെടുത്തതെന്ന് വ്യക്തമായിട്ടുണ്ട്. നാരായണന് പരപ്പ വില്ലേജില്‍ 94.95 സെന്റ് സ്ഥലവും മടിക്കൈ വില്ലേജില്‍ 41 സെന്റ് സ്ഥലവും സ്വന്തമായുണ്ട്. ഇതിന് പുറമെ സൗജന്യമായി പഞ്ചായത്തില്‍ നിന്ന് വീടും നേടിയെടുത്തിരുന്നു.
ഇയാള്‍ക്കാണ് മാനദണ്ഡങ്ങളും ചട്ടങ്ങളും മറികടന്ന് ആദിവാസി ഭൂമി സൗജന്യമായി അനുവദിച്ചത്. ഭൂമി അനുവദിച്ചതിനെതിരെ റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടെതെങ്കിലും എല്‍ഡിഎഫിലെ ചില നേതാക്കള്‍ ഇടപെട്ട് അന്വേഷണം മരവിപ്പിച്ചിരിക്കുകയാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. നാരായണന് പരപ്പയിലും മടിക്കൈയിലും ഭൂമി ഉണ്ടെന്ന് വിവരാവകാശ നിയമമനുസരിച്ച് നെല്ലിയടുക്കത്തെ എ കെ മധുവിന് കാസര്‍കോട് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്.
ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും പത്രവിജ്ഞാപനം വഴി അപേക്ഷ ക്ഷണിച്ച് അന്വേഷണവും സൂക്ഷ്മ പരിശോധനയും നടത്തി അര്‍ഹരായവരെ കണ്ടെത്തി ജനകീയ സമിതി അന്തിമമായി അര്‍ഹരായവരുടെ ലിസ്റ്റ് അംഗീകരിച്ച് നറുക്കെടുപ്പിലൂടെയാണ് ഉപഭോക്താക്കളെ തിരഞ്ഞെടുത്തത്.
സ്വന്തമായോ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ പേരിലോ ഭൂമിയില്ലാത്തവര്‍ക്കും മറ്റേതെങ്കിലും ഭൂമിക്ക് അവകാശമില്ലാത്തവര്‍ക്കുമാണ് ഈ പദ്ധതിയില്‍ മുന്‍ഗണന. ഈ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് നാരായണന് രാഷ്ട്രീയ സ്വാധീനത്തിന്റെ മറവില്‍ കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് സൗജന്യമായി ഒരുഏക്കര്‍ഭൂമി അനുവദിച്ചത്.

Keywords: Land, Madikai, Kasaragod