'ഒരു വട്ടം കൂടി' മൂന്നാം വട്ടവും
Dec 22, 2015, 12:30 IST
കാസര്‍കോട്:(www.kasargodvartha.com 22/12/2015) കലാലയ ജീവിതത്തിന്റെ മധുരസ്മരണകളുമായി കാസര്‍കോട് ഗവ:കോളജിലെ 1975-85 കാലത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുചേരുന്നു.
മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം 2013 ഓഗസ്റ്റ് 15ന് ഇദംപ്രഥമമായി ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ 'ഒരു വട്ടം കൂടി' എന്ന ബാനറിലാണ് അന്ന് സംഗമിച്ചത്. 2014 ലും ഈ കൂട്ടായ്മ ആവര്‍ത്തിച്ചു. ആയിരത്തിലേറെ സഹപാഠികളുടെ കൂട്ടായ്മയായി മാറി 'ഒരു വട്ടം കൂടി'.
'ഒരു വട്ടം കൂടി' കൂട്ടായ്മയില്‍ ഒരു വെബ്‌സൈറ്റിനും രൂപം നല്‍കുകയുണ്ടായി. www.oruvattamkoody.com എന്ന വെബ്‌സൈറ്റില്‍ കോളജിനെ കുറിച്ചും ഈ കൂട്ടായ്മയിലെ പങ്കാളികളെ കുറിച്ചുമുള്ള കോളജിന്റെ ചരിത്രം പ്രതിപാദിക്കുന്ന ' കുഞ്ഞുമാവിന്‍ തണലില്‍' എന്ന ഡോക്യൂമെന്ററിയും ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കോളജുമായി ബന്ധപ്പെട്ട ചില വികസന പദ്ധതികളും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ട്.
'ഒരു വട്ടം കൂടി' കൂട്ടായ്മയുടെ മൂന്നാംഘട്ട സംഗമം ഡിസംബര്‍ 26ന് ഉച്ചയ്ക്ക് 2.30ന് കോളജ് ക്യാമ്പസില്‍ നടക്കും. വിദേശങ്ങളിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഇത്തവണ പ്രതീക്ഷിക്കുന്നു. ഔപചാരിക ചടങ്ങുകള്‍ ഇല്ലാതെയാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്. കലാലയ ജീവിതത്തിന്റെ ഓര്‍മ്മച്ചെപ്പ് ഒരിക്കല്‍ കൂടി തുറക്കുന്നതിനും സഹപാഠികളുടെ ഒത്തുചേരലിനുമാണ് ഈ കൂട്ടായ്മ വേദി ഒരുക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ കെ.എം ഹനീഫ്, എ.കെ ജയിംസ്, മൊയ്തീന്‍ കെ പെര്‍ള, മുഹമ്മദ് കുഞ്ഞി ബപ്പിടി, അഡ്വ: പി.വി ജയരാജന്‍, ദിനേശന്‍, സണ്ണി ജോസഫ്, എല്‍.എ ഇഖ്ബാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keyeords: kasaragod, govt.college, Remembering, Old student, Documentary, Development project, History, Oru Vattam Koody, Kunhumavin Thanalil, Memmories, College life.