ചരസുമായി അറസ്റ്റിലായത് കൊലക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ഓണന്ത ലത്തീഫ്
Aug 13, 2014, 13:18 IST
കാസര്‍കോട്: (www.kasargodvartha.com 13.08.2014) കുമ്പളയില്‍ ചൊവ്വാഴ്ച രാത്രി ചരസുമായി അറസ്റ്റിലായത് കൊലക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ഓണന്ത ലത്തീഫ്. നിരവധി കൊലപാതക, പിടിച്ചുപറി കേസ്സുകളിലെ പ്രതിയായ ഉളുവാര്‍ ഉജ്ജ്വാറിലെ അബ്ദുല്‍ ലത്തീഫ് എന്ന ഒണന്ത ലത്തീഫിനെ (35) അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 2.650 കി.ഗ്രാം ചരസുമായാണ് കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി രഞ്ജിത്തിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
2008ല്‍ ബംബ്രാണയില്‍ വെച്ച് സമീര്‍ എന്നയാളെ കുത്തി കൊലപ്പെടുത്തിയ കേസ്സിലും, 2012 സെപ്തംബര്‍ 20ന് കുമ്പള എസ്.ഐ. ആയിരുന്ന നാരായണന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കേസ്സിലും നിരവധി മണല്‍ കടത്ത് വര്‍ഗീയ കേസ്സുകളിലും പ്രതിയായ ലത്തീഫിന്റെ പേരില്‍ ഊട്ടിയിലും, മംഗലാപുരത്തെ ബേര്‍ക്കയിലും പിടിച്ച് പറി കേസ്സുകളും, ബല്‍ഗാമില്‍ ബേങ്ക് കവര്‍ച്ച കേസ്സും നിലവിലുണ്ട്.
ത്യശൂര്‍ ചങ്ങരംകുളത്ത് കുപ്രസിദ്ധ ക്രിമിനല്‍ കാലിയ റഫീഖിന്റെകൂടെ കവര്‍ച്ചക്കിറങ്ങിയപ്പോള്‍ കുമ്പള സ്വദേശിയായ നൗഷാദ് കിണറ്റില്‍ വീണ് മരിച്ച സംഭവത്തിലും ഓണന്ത ലത്തീഫ് പ്രതിയാണ്.
കുമ്പള പോലീസ് സ്‌റ്റേഷനിലെ റൗഡിയായ ലത്തീഫിന്റെ നീക്കങ്ങള്‍ മാസങ്ങളായി നിരീക്ഷിച്ച് വന്നിരുന്ന പോലീസ് സംഘം സമര്‍ത്ഥമായ നീക്കത്തിലൂടെ ചൊവ്വാഴ്ച രാത്രി ലത്തീഫ് സഞ്ചരിച്ച കെ.എല്‍. 14 ബി. 7586 മോട്ടോര്‍ബൈക്കില്‍ ചരസുമായി പോകുമ്പോഴാണ് പിടികൂടിയത്. വര്‍ഷങ്ങളായി ക്വട്ടേഷന്‍ - മണല്‍ കടത്ത് സംഘത്തില്‍ സജീവമായ ലത്തീഫിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലും കേസ്സ് നിലവിലുണ്ട്. തന്റെ എതിരാളികളെ ശാരീരികമായി നേരിടുന്ന ശീലവും ലത്തീഫിനും സംഘത്തിനുമുണ്ട്. ലത്തീഫിന്റെ സംഘത്തില്‍പെട്ടവര്‍ക്കെതിരെയും നിരവധി പരാതികളും കേസുകളും നിലവിലുണ്ട്.
ഡി.വൈ.എസ്.പിക്കു പുറമെ കുമ്പള പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, കുമ്പള എസ്.ഐ. ജോണ്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പ്രദീപ്കുമാര്‍ ചവറ, സുനില്‍ എബ്രഹാം, സിനിഷ് സിറിയക്, ഷാജു മഞ്ചേശ്വരം, ജയപ്രകാശ്, ശ്രീജിത്ത്, ശ്രീജിത്ത് കയ്യൂര്‍, ബിജു, രമേശന്‍ എന്നിവരും ഉണ്ടായിരുന്നു.

Keywords: Onanda Latheef, Kumbala, Arrest, Kasaragod, Police, Youth, Kerala, Latheef, DYSP, Squad, Bike, Case.