തളങ്കരയില്‍ റെസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു
Sep 1, 2014, 09:10 IST
കാസര്‍കോട്: (www.kasargodvartha.com 01.09.2014) തളങ്കര സിറാമിക്‌സ് റെസിഡെന്‍സ് അസോസിയേഷന്‍ കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ ഏഴിന് കാസര്‍കോട് സി.ഐ. ടി.പി ജേക്കബ് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
റെസിഡെന്‍സ് അസോസിയേഷന്‍ പരിധിയില്‍ ഓണപ്പൂക്കള മത്സരം, കമ്പവലി മത്സരം, ചട്ടിപൊട്ടിക്കല്‍ തുടങ്ങി മറ്റു കലാ - കായിക പരിപാടികള്‍ സംഘടിപ്പിക്കും. പൊതു ജനങ്ങള്‍ക്ക് പായസ വിതരണവും നടത്തും.
യോഗത്തില്‍ കെ.എ. ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ സുലൈമാന്‍ ഹാജി ബാങ്കോട്, നൈമുന്നിസ, ലൈലാബി ടീച്ചര്‍, ഉമ്മര്‍, കെ.ടി. വിജയന്‍, അമ്പിളി, പൂര്‍ണിമ ടീച്ചര്‍, ഉമൈര്‍, ഉല്ലാസ്, അബ്ദുല്‍ നാസര്‍, ഹംസ എസ്.എസ്, അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. ഗണേഷ് കോളാര്‍ സ്വാഗതവും ഷാഫി എ. നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.
റെസിഡെന്‍സ് അസോസിയേഷന്‍ പരിധിയില്‍ ഓണപ്പൂക്കള മത്സരം, കമ്പവലി മത്സരം, ചട്ടിപൊട്ടിക്കല്‍ തുടങ്ങി മറ്റു കലാ - കായിക പരിപാടികള്‍ സംഘടിപ്പിക്കും. പൊതു ജനങ്ങള്‍ക്ക് പായസ വിതരണവും നടത്തും.

Keywords : Kasaragod, Thalangara, Onam-celebration, Kerala, CI T.P Jacob.