city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓണം- ബക്രീദ് തിരക്ക് തുടങ്ങി; മുന്നൊരുക്കങ്ങളില്ലാതെ ട്രാഫിക് പോലീസ്

കാസര്‍കോട്: (www.kasargodvartha.com 19.08.2017) ഓണം- ബക്രീദ് അടുത്തതോടെ നഗരത്തില്‍ തിരക്ക് വര്‍ദ്ധിച്ചുവരാന്‍ തുടങ്ങി. എന്നാല്‍ ട്രാഫിക് സംവിധാനങ്ങളോ പാര്‍ക്കിംഗ് സൗകര്യമോ ഒരുക്കാതെ ട്രാഫിക് പോലീസും നഗരസഭയും ഉറക്കം നടിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുമ്പോള്‍ നഗരം പൂര്‍ണമായും നിശ്ചലമാകുന്ന അവസ്ഥയാണുണ്ടാവുക. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായത് ട്രാഫിക് ബ്ലോക്കിന് മറ്റൊരു കാരണമാണ്. അതേസമയം പാര്‍ക്കിംഗ് സംവിധാനം ഒരുക്കാതെ ട്രാഫിക് പോലീസ് പിഴയടക്കുന്നത് വന്‍ പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്.

ട്രാഫിക് ബ്ലോക്കില്‍പെട്ടാല്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡിലെത്താന്‍ അരമണിക്കൂറോളം സമയം എടുക്കുന്നു. റെയില്‍വേ സ്‌റ്റേഷനിലേക്കും മറ്റു അത്യാവശ്യങ്ങള്‍ക്കും പോകുന്നവര്‍ക്ക് ഇത് ഏറെ ദുരിതം വിതയ്ക്കുന്നു. ആംബുലന്‍സുകള്‍ പോലും ട്രാഫിക് കുരുക്കില്‍പെടുന്നതിനാല്‍ രോഗികളുടെ ജീവനു തന്നെ ഭീഷണിയാകുന്നു. ട്രാഫിക് ബ്ലോക്കിന് പരിഹാരം കാണാന്‍ ഭരണാധികാരികള്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. സമഗ്രമായ നഗര വികസന പദ്ധതിയിലൂടെ മാത്രമേ ഇപ്പോഴുണ്ടാകുന്ന ട്രാഫിക് ബ്ലോക്കിന് പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മുന്‍ നഗരസഭാ ഭരണസമിതി നഗരവികസനവുമായി ബന്ധപ്പെട്ട് മേല്‍പാലം ഉള്‍പെടെയുള്ള സമഗ്രമായ പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പിന് സമര്‍പ്പിച്ചിരുന്നു. ഇതിനെ കുറിച്ച് വിദഗ്ദ്ധ പഠന റിപോര്‍ട്ടും നല്‍കിയിരുന്നുവെങ്കിലും എല്ലാം കോള്‍ഡ് സ്‌റ്റോറേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഓണം- ബക്രീദ് തിരക്ക് തുടങ്ങി; മുന്നൊരുക്കങ്ങളില്ലാതെ ട്രാഫിക് പോലീസ്


ഓണം- ബക്രീദ് തിരക്ക് തുടങ്ങി; മുന്നൊരുക്കങ്ങളില്ലാതെ ട്രാഫിക് പോലീസ്

ഓണം- ബക്രീദ് തിരക്ക് തുടങ്ങി; മുന്നൊരുക്കങ്ങളില്ലാതെ ട്രാഫിക് പോലീസ്

ഓണം- ബക്രീദ് തിരക്ക് തുടങ്ങി; മുന്നൊരുക്കങ്ങളില്ലാതെ ട്രാഫിക് പോലീസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Traffic-block, Onam, Bakrid, Celebration, Kasaragod Town, No Parking Zone in Kasaragod, Onam- Bakrid Celebration; Traffic block in Kasaragod town

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia