city-gold-ad-for-blogger

രുചിക്കൂട്ടൊരുക്കി ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണം, ബക്രീദ് ഭക്ഷ്യമേള

ഉദുമ: (www.kasargodvartha.com 09/09/2016) ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച ഓണം-ബക്രീദ് പരിപാടി ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികള്‍ അവരവരുടെ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടു വന്ന പലഹാരങ്ങളുടെ വിപണന മേള സംഘടിപ്പിച്ച പരിപാടി വേറിട്ട അനുഭവമായി. വിവിധതരം പായസങ്ങളും, ഉണ്ണിയപ്പം, അട, സീറ, നെയ്യപ്പം, പഴംപൊരി, ഉന്നക്കായ, അരിയുണ്ട, ഹല്‍വ, കൊരട്ടയപ്പം, ഗോളിബജ, കൊഴുക്കട്ട എന്നിവ മേളയില്‍ വില്‍പ്പന നടത്തി.

കോട്ടക്കല്‍ വൈദ്യരത്‌നം പി.എസ് വാര്യര്‍ ആയുര്‍വ്വേദ കോളജ് അസി. പ്രൊഫസര്‍ ഡോ. പി.എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കര അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കല്‍ സ്വാഗതം പറഞ്ഞു. എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രതീഷ് കുമാര്‍, ഉദുമ കൃഷി ഓഫീസര്‍ ജ്യോതി കുമാരി, ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ചന്ദ്രന്‍ നാലാംവാതുക്കല്‍, ഫാത്വിമത്ത് നസീറ, രജിത അശോകന്‍, ശ്യാമള മലാംകുന്ന്, മുന്‍ മെമ്പര്‍ ബി. ബാലകൃഷ്ണന്‍, എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പി.വി. അഭിരാം, പ്രിന്‍സിപ്പല്‍ കെ.വി അഷ്‌റഫ് പ്രസംഗിച്ചു.
രുചിക്കൂട്ടൊരുക്കി ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണം, ബക്രീദ് ഭക്ഷ്യമേള

Keywords: Kasaragod, Kerala, Uduma, school, Onam-celebration, Onam- Bakrid celebration in Uduma Govt. Higher secondary school.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia