ഓണം- ബക്രീദ് ആഘോഷം സംഘടിപ്പിച്ചു
Aug 27, 2017, 19:14 IST
ചെങ്കള: (www.kasargodvartha.com 27.08.2017) ചെങ്കള ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഓണം- ബക്രീദ് ആഘോഷം സംഘടിപ്പിച്ചു. ആലംപാടി കരുണ സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന പരിപാടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്നും ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് ഷാഹിന സലീം പറഞ്ഞു.
മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹാജിറ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ആലംപാടി കരുണാ സ്‌പെഷ്യല്‍ സ്‌കൂള്‍ ഭാരവാഹികളും പി.ടി.എ അംഗങ്ങളും, പഞ്ചായത്ത് മെമ്പറുമാരും, പഞ്ചായത്ത് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
കുട്ടികളുടെ കലാപരിപാടികളും പൂക്കളമത്സരവും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Chengala, Celebration, Onam-celebration, Onam-Bakrid celebration conducted