city-gold-ad-for-blogger

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് പാടില്ല

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും മൈക്ക് അനൗണ്‍സ്‌മെന്റ് ചെയ്യുന്നത് കുറ്റകരമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പ് ധിക്കരിച്ചാല്‍ മൈക്കും, വാഹനവും പിടിച്ചെടുക്കുകയും, കൂടാതെ അനൗണ്‍സ്‌മെന്റ് ചെയ്തവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ച് ഏഴ് വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്യും.നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനായി ഒരു ഡി.വൈ.എസ്.പി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മൈക്ക് ഘടിപ്പിച്ച വാഹനങ്ങള്‍ നിശ്ചിത സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട് മാത്രമേ അനൗണ്‍സ്‌െമന്റ് ചെയ്യാന്‍ പാടുളളൂ. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പൊതു ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കോ, പോലീസിനോ പരാതി നല്‍കാം തെരഞ്ഞെടുപ്പ് നിരീക്ഷകരെ ഫോണ്‍ മുഖേന പരാതി അറിയിക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാവിലെ 6 മുതല്‍ രാത്രി 10 മണി വരെ മാത്രമേ ൈമക്ക് ഉപയോഗിക്കാന്‍ പാടുളളൂ രാത്രി നടക്കുന്ന പൊതുയോഗ പ്രസംഗങ്ങളും, അനൗണ്‍സ്‌മെന്റുകളും 10 മണിക്ക് അവസാനിപ്പിക്കണം. പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് വാഹനവും, മൈക്ക്  ഓപ്പറേറ്റര്‍മാരും, വാഹന ഉടമകളും മുന്‍കുട്ടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയിരിക്കണം വാഹനങ്ങളില്‍ പെര്‍മിറ്റ് നമ്പര്‍, വാഹനനമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര് എന്നിവ അറിയിച്ചുകൊണ്ടുളള പെര്‍മിറ്റിന്റെ അസ്സല്‍ പ്രദര്‍ശിപ്പിക്കണം.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് പാടില്ലമൈക്കിനുളള അനുവാദം യോഗം നടക്കുന്നതിനു ഒരാഴ്ച മുമ്പ് വാങ്ങിയിരിക്കണം എന്നാല്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ക്കാവശ്യമായ മൈക്ക്  അനുവദിക്കുന്നതിനു നിബന്ധനയില്‍ ഇളവുകള്‍ നല്‍കാം. തെരഞ്ഞെടുപ്പ് ജാഥകള്‍ നടക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കോ, വാഹനങ്ങള്‍ക്കോ ഒരു തരത്തിലും തടസ്സമുണ്ടാക്കരുത്. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ സൗകര്യം ഉണ്ടാക്കികൊടുക്കണം. ജാഥ പോകുന്ന റൂട്ടുകള്‍ യോഗം നടക്കുന്ന സ്ഥലം, സമയം എന്നിവ പോലീസിനെ അറിയിച്ച് അനുമതി വാങ്ങേണ്ടതാണ്. ജാഥകളില്‍ വ്യക്തികളെ ആക്ഷേപിക്കുന്ന മറ്റു പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ പാടില്ല. തെരെഞ്ഞടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാന്‍ എത്തുന്ന സ്ഥാനാര്‍ത്ഥിയോടൊപ്പം ഒന്നിലേറെ വാഹനങ്ങള്‍ ഉണ്ടാവരുത്. കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ 200 മീറ്റര്‍ അകലം പാലിക്കണം. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കാനും, ജാഥ നടത്താനും തുറന്ന വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതല്ല.

തെരഞ്ഞെടുപ്പ് പ്രചാരണം, നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കല്‍, സ്ഥാനാര്‍ഥിയുടെ പ്രചാരണം, തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളിലും വീഡിയോയില്‍ പകര്‍ത്തും. ഇത് തെരഞ്ഞെടുപ്പ് നിരീക്ഷകരും തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധിക്കും. സുഗമമായും സമാധാനപരമായും ജില്ലയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് കളക്ടറേറ്റില്‍ വിളിച്ചുകൂട്ടിയ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്‍മാരുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അജയ്കുമാര്‍ മീനോത്ത് (കാസര്‍കോട്) ഡെപ്യൂട്ടി കളക്ടര്‍ ടി. രാമചന്ദ്രന്‍ (ഉദുമ) സബ് കളക്ടര്‍ കെ.ജീവന്‍ ബാബു(കാഞ്ഞങ്ങാട്) ഡെപ്യൂട്ടി കളക്ടര്‍ വി.പി മുരളീധരന്‍(മഞ്ചേശ്വരം) ഡെപ്യൂട്ടി കളക്ടര്‍ ഷിബു (തൃക്കരിപ്പൂര്‍)ഡെപ്യൂട്ടി കളക്ടര്‍ മോണ്‍സി(പയ്യന്നൂര്‍) തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.സി. ജയചന്ദ്രന്‍ , ഡി.വൈ എസ്.പി മാരായ ടി.പി.രജ്ഞിത്, എം. പ്രദീപ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്‍മാരായ എ.എ. ജലീല്‍, തച്ചങ്ങാട് ബാലകൃഷ്ണന്‍, കെ. ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ പെരുമ്പള, സുരേഷ്‌കുമാര്‍ ഷെട്ടി, ജി. ചന്ദ്രന്‍ ,ഷാഫി ചെമ്പരിക്ക , ഉബൈദുളള കടവത്ത്, ബഷീര്‍ ആലടി, കെ.വി രവീന്ദ്രന്‍ നാഷണല്‍ അബ്ദുളള തുടങ്ങിയവര്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Election-2014, election, Vehicle, District Collector, Loudspeaker, Advertisement. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia