city-gold-ad-for-blogger

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷി കാഞ്ഞങ്ങാട്ടെ പെണ്‍വാണിഭക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 24/11/2015) കൊച്ചി കേന്ദ്രീകിച്ച് നടന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതിയായ ജോഷി എന്ന അച്ചായന്‍ കോളിളക്കം സൃഷ്ടിച്ച കാഞ്ഞങ്ങാട്ടെ പെണ്‍വാണിഭക്കേസിലും പ്രതി. 20 വര്‍ഷം മുമ്പ് കാഞ്ഞങ്ങാട് നഗരത്തിലെ ഒരു ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭക്കേസില്‍ മുഖ്യപ്രതിയായിരുന്ന ജോഷി ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും മാംസക്കച്ചവടം തുടരുകയായിരുന്നു. സമീപകാലത്താണ് ജോഛി ബിക്കിനി മോഡല്‍ രശ്മിനായര്‍ക്കും രാഹുല്‍ പശുപാലനും ഒപ്പം ചേര്‍ന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭം തുടങ്ങിയത്.ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കോഴിക്കോട്ട് താമസിച്ചുവരികയായിരുന്ന ജോഷി തന്റെ മകനെയും പെണ്‍വാണിഭബിസിനസിന്റെ പാര്‍ട്ട്ണറാക്കി മാറ്റുകയായിരുന്നു.

ആലപ്പുഴ മുതല്‍  കാസര്‍കോട്  വരെ വ്യാപിച്ചുകിടക്കുന്നതാണ് അച്ചായന്റെ വാണിഭശൃംഖല. നേരത്തെ പയ്യന്നൂര്‍ ചെറുപുഴക്കടുത്ത് താമസിച്ചിരുന്ന അച്ചായന്‍ പിന്നീട് താമസം ഇരിട്ടിയിലേക്ക് മാറ്റുകയായിരുന്നു. അവിടെയും പെണ്‍വാണിഭത്തിന് പിടിക്കപ്പെട്ടതോടെയാണ് തട്ടകം കൊച്ചിയിലേക്ക് മാറ്റിയത്. പറവൂര്‍, വാരാപ്പുഴ പീഡനക്കേസുകളടക്കം നിരവധി പെണ്‍വാണിഭക്കേസുകളില്‍ പ്രതിയായ അച്ചായന്‍ കൊച്ചിയിലെ മുന്തിയ ഹോട്ടലുകളും റിസോര്‍ട്ടുകളും ഫല്‍റ്റുകളും വാടകയ്‌ക്കെടുത്താണ് പെണ്‍വാണിഭം നടത്തിയത്. ആയിരത്തിലധികം പെണ്‍കുട്ടികളെ ഇയാള്‍ പെണ്‍വാണിഭത്തിനുപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. കാഞ്ഞങ്ങാട്ടെ പെണ്‍വാണിഭത്തിന് അച്ചായന്‍ നിരവധി പെണ്‍കുട്ടികളെ ഉപയോഗിച്ചിരുന്നു.
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷി കാഞ്ഞങ്ങാട്ടെ പെണ്‍വാണിഭക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി

Keywords:  On line  racket accused Joshi convicted in Kanhangad case, Kanhangad, kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia