city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണല്‍കടത്ത് സംഘങ്ങള്‍ക്കെതിരെ പോലീസിന് വിവരം നല്‍കുന്ന യുവാവ് ഓംനി വാനില്‍ മണല്‍ കടത്തുന്നതിനിടെ പിടിയില്‍

ബേക്കല്‍: (www.kasargodvartha.com 12/10/2016) മണല്‍കടത്ത് സംഘങ്ങള്‍ക്കെതിരെ പോലീസിന് നിരന്തരം വിവരം നല്‍കുന്ന യുവാവ് ഓംനി വാനില്‍ മണല്‍ കടത്തുന്നതിനിടെ പോലീസ് പിടിയിലായി. ബേക്കല്‍ വിഷ്ണു മഠത്തിന് സമീപം താമസിക്കുന്ന സുരേന്ദ്രനെ (37)യാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് ബേക്കല്‍ ഇല്യാസ് നഗറില്‍ വെച്ചാണ് മണല്‍ കടത്ത് പിടികൂടിയത്.

സുരേന്ദ്രന്‍ ഓടിച്ചുവരികയായിരുന്ന വാന്‍ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ വാഹനത്തിനകത്ത് ചാക്കുകളില്‍ നിറച്ച നിലയില്‍ മണല്‍ കണ്ടെത്തുകയായിരുന്നു. വാനിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന ആള്‍ ഉടന്‍ തന്നെ വാനില്‍ നിന്നും ഇറങ്ങി ഓടുകയാണുണ്ടായത്. ഇയാളെ പോലീസ് പിന്തുടര്‍ന്നുവെങ്കിലും പിടികൂടാന്‍ സാധിച്ചില്ല.

മണലും വാനും കസ്റ്റഡിയിലെടുത്ത പോലീസ് മണല്‍ കടത്തിനും കവര്‍ച്ചയ്ക്കും കേസ് രജിസ്റ്റര്‍ ചെയ്യുകയും സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സുരേന്ദ്രനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കടല്‍ തീരങ്ങളില്‍ നിന്നും പുഴയോരങ്ങളില്‍ നിന്നും അനധികൃതമായി മണല്‍ കടത്തുന്നവര്‍ക്കെതിരെ പോലീസില്‍ വിവരം നല്‍കുന്ന ആളാണ് സുരേന്ദ്രനെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ടയാളെ കണ്ടെത്തുന്നതിനു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തീരപ്രദേശങ്ങൡ നിന്നും വന്‍ തോതിലാണ് വാഹനങ്ങളില്‍ മണല്‍ കടത്തിക്കൊണ്ടുപോകുന്നത്. ലോറികളിലും വാനുകളിലും കാറുകളിലും ഓട്ടോറിക്ഷകളിലുമെല്ലാം മണല്‍ കടത്തുന്നുണ്ട്. ഇരുചക്രവാഹനങ്ങളിലും ചാക്കുകള്‍ നിറച്ച മണല്‍ കെട്ടി കടത്തിക്കൊണ്ടുപോകുന്നുണ്ട്. ഒരു മാസത്തിനിടയില്‍ തന്നെ നിരവധി മണല്‍ കടത്ത് വാഹനങ്ങളാണ് ബേക്കല്‍ പോലീസ് പിടികൂടിയത്.
മണല്‍കടത്ത് സംഘങ്ങള്‍ക്കെതിരെ പോലീസിന് വിവരം നല്‍കുന്ന യുവാവ് ഓംനി വാനില്‍ മണല്‍ കടത്തുന്നതിനിടെ പിടിയില്‍

Keywords:  Kasaragod, Kerala, Bekal, sand mafia, Sand, seized, Omni Van, Police, Omni van seized with sand; driver arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia