രണ്ട് വയസ്സുകാരിയുടെ വയറ്റില്‍നിന്നും പുറത്തെടുത്തത് ഒരു കിലോ ഭാരമുള്ള മുഴ
Sep 1, 2015, 21:55 IST
കാസര്‍കോട്: (www.kasaragodvartha.com 01/09/2015) രണ്ട് വയസ്സുകാരിയുടെ വയറ്റില്‍നിന്നും പുറത്തെടുത്തത് ഒരു കിലോ ഭാരമുള്ള മുഴ. മംഗളൂരു ഹൈലാന്‍ഡ് ആശുപത്രിയില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുഴ നീക്കംചെയ്തത്. ശിശുരോഗ വിദഗ്ദ്ധന്‍ അഷ്‌റഫ് അഹ്മദിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കാസര്‍കോട് സ്വദേശിയായ രണ്ടു വയസ്സുകാരിക്ക് ഒരുവര്‍ഷമായി അനുഭവപ്പെട്ട വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിദഗ്ദ്ധ പരിശോധനയിലാണ് കുട്ടിയുടെ ചെറുകുടലിനോട്‌ചേര്‍ന്ന് നീര്‍ക്കെട്ട് രൂപത്തിലുള്ള മുഴ (ഒമന്റല്‍ സിസ്റ്റ്) കണ്ടെത്തിയത്. 20 x 10 സെന്റീമീറ്റര്‍ വലിപ്പത്തിലുള്ള മുഴയാണ് കണ്ടെത്തിയത്. സങ്കീര്‍ണമായ ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഇത് നീക്കംചെയ്തത്. 20,000 കുട്ടികളില്‍ ഒരാള്‍ക്ക് കാണുന്ന അപൂര്‍വ്വ അവസ്ഥയാണ് ഇതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. അഷ്‌റഫ് അഹ്മദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയയ കുട്ടിക്ക് 10 കിലോയാണ് തൂക്കമുണ്ടായിരുന്നത്.

Keywords : Omental Cyst, Two Year Old Child, Abdominal Pain, Operation, Mangalore, Omental Cyst removed from girl's stomach