കാസര്‍കോട്: വിശ്രമത്തിനായി പോലീസ് സ്‌റ്റേഷനിലെത്തിയ പോലീസുകാര്‍ക്ക് വൃദ്ധന്‍ തലവേദന സൃഷ്ടിച്ചു. ബുധനാഴ്ച രാവിലെയാണ് അല്‍പം ലഹരിയിലായിരുന്ന വൃദ്ധന്‍ സ്റ്റേഷനിലെത്തിയത്. ഏറെനേരം സ്റ്റേഷന്‍ വരാന്തയില്‍ ഇരുന്ന ഇദ്ദേഹം പിന്നീട് ഉമ്മന്‍ചാണ്ടിക്കും പോലീസിനുമെതിരെ തെറിവിളി തുടങ്ങിയതോടെ ഇദ്ദേഹത്തെ മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇദ്ദേഹത്തിന്റെ ഒരു കാല്‍ കൃത്രിമകാലാണ്. ഊന്നുവടിയുടെ സഹായത്തോടെയാണ് ഇദ്ദേഹം സഞ്ചരിക്കുന്നത്. തെറിയഭിഷേകം രൂക്ഷമായതോടെ പോലീസുകാര്‍ ഇദ്ദേഹത്തെ താങ്ങിയെടുത്ത് റോഡിനു സമീപം ബസ് സ്റ്റോപ്പില്‍ എത്തിക്കുകയായിരുന്നു.
Keywords: Kasaragod, Police-station, Police, Oldman