വീട്ടിലിരുന്നും കോവിഡ് പ്രതിരോധം; മെഡിക്കല്‍ സംഘത്തിന് മാസ്‌ക്കുകള്‍ നിര്‍മിച്ചു നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന
Apr 16, 2020, 18:25 IST
പാലക്കുന്ന്: (www.kasargodvartha.com 16.04.2020) വീട്ടിലിരുന്നും കോവിഡ് പ്രതിരോധം. മെഡിക്കല്‍ സംഘത്തിന് മാസ്‌ക്കുകള്‍ നിര്‍മിച്ചു നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന. പാലക്കുന്ന് അംബികാ ആര്‍ട്‌സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് വീട്ടില്‍ വെച്ച് മാസ്‌ക്കുകള്‍ നിര്‍മിച്ച് ആരോഗ്യ വിഭാഗം അധികൃതര്‍ക്ക് കൈമാറിയത്.
ആദ്യഘട്ടത്തില്‍ 250 ഫേസ് മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് നല്‍കി. പാലക്കുന്ന് ശ്രീ ഭവതി ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ മാസ്‌കുകള്‍ അജിത്ത് സി കളനാടിന് കൈമാറി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൂജാരി സുനീഷ് പൂജാരി, ബേക്കല്‍ എസ് ഐ അജിത് കുമാര്‍, എ എസ് ഐ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Palakunnu, Kerala, News, Old student, Mask, Old students association give masks for Medical team