city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാലത്തിന് മുമ്പേ സഞ്ചരിച്ച കഥാകാരൻ; വർഷങ്ങൾക്കപ്പുറം അംബികാസുതൻ മാങ്ങാട് പ്രവചിച്ചു, ഇങ്ങനെയൊരു കാലം വരുമെന്ന്, പ്രാണവായു വീണ്ടും ചർചയാവുന്നു

കാസർകോട്: (www.kasargodvartha.com 28.04.2021) കോവിഡ് അതിരൂക്ഷമായി കീഴടക്കുമ്പോൾ പ്രാണവായുവിനായി തെരുവിൽ അലയുന്ന മനുഷ്യരുടെ ഭീതികരമായ അവസ്ഥയാണ് രാജ്യമെമ്പാടും ദർശിക്കുന്നത്. ഡൽഹിയിലും മുംബൈയിലും തെരുവോരങ്ങളിൽ പിടഞ്ഞു വീണു മരിച്ചു കൊണ്ടിരിക്കുന്ന ആയിരങ്ങൾ നൊമ്പരമായി തുടരുകയാണ്.

കാലത്തിന് മുമ്പേ സഞ്ചരിച്ച കഥാകാരൻ; വർഷങ്ങൾക്കപ്പുറം അംബികാസുതൻ മാങ്ങാട് പ്രവചിച്ചു, ഇങ്ങനെയൊരു കാലം വരുമെന്ന്, പ്രാണവായു വീണ്ടും ചർചയാവുന്നു


ഇത്തരമൊരു അവസ്ഥയെ കുറിച്ച് ഒരു കഥാകാരൻ വർഷങ്ങൾക്ക് മുന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. കാസർകോട് സ്വദേശിയായ പ്രശസ്‌ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് 2005 ൽ എഴുതിയ 'പ്രാണവായു' എന്ന കഥ ഒരു നഗരത്തിൽ ഓക്‌സിജന് വേണ്ടി അലയുന്ന ഒരു കുടുംബത്തതിന്റെ കഥയാണ് പറയുന്നത്. അനീഷയും വരുണുമാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ.

'കോളിങ്‌ ബെലുയര്‍ന്നപ്പോള്‍ അനീഷ ഓടിച്ചെന്ന് വാതില്‍തുറന്നു. വരുണിന്റെ കൈകള്‍ ശൂന്യമെന്ന് കണ്ട് നിരാശയോടെ അവള്‍ ചോദിച്ചു: 'ഒരു കിറ്റുപോലും കിട്ടിയില്ലേ?'. വരുണ്‍ ഇല്ലെന്നു തലയാട്ടി. ദുസഹമായ ഭീതി അയാളുടെ കണ്ണുകളില്‍ നീറിനിന്നിരുന്നു.' ഇങ്ങനെയാണ് കഥ ആരംഭിക്കുന്നത്.

'അനീഷാ, ഞാന്‍ നഗരം മുഴുവന്‍ അലഞ്ഞു. ഒരു ഓക്‌സിജന്‍ ബൂത് പോലും തുറന്നിട്ടില്ല. പലേടത്തും ആള്‍ക്കൂട്ടം ബൂതുകള്‍ തകര്‍ത്തിട്ടിരിക്കുകയാണ്. ഓക്‌സിജന്‍ കിറ്റുകള്‍ തട്ടിയെടുക്കാന്‍. ഓക്‌സിജന്‍ തീര്‍ന്നുപോയ കുറേ മനുഷ്യര്‍ റോഡരികിലും ബൂതിനരികിലുമൊക്കെ വീണുകിടക്കുന്നുണ്ട്.', 'ഈ ഫ്‌ലാറ്റിന്റെ താഴെയും കിടപ്പുണ്ട് രണ്ട് ശരീരങ്ങള്‍'. ഓക്‌സിജൻ കിറ്റിന് വേണ്ടി കാത്തിരിക്കുന്ന ഭാര്യയോട് വരുൺ പറയുന്ന കാര്യങ്ങൾ വർത്തമാന ഡൽഹിയെയാണ് ഓർമിപിക്കുന്നത്. ആശുപത്രികളെല്ലാം നിറഞ്ഞു പ്രതിസന്ധി രൂക്ഷമായി നിൽക്കുന്ന സമയത്ത് ഗൾഫ് രാജ്യങ്ങളടക്കം കരുണയുടെ കടൽ തീർത്ത് ഓക്‌സിജൻ ഇന്ത്യയിലേക്ക് കയറ്റി അയക്കുമ്പോൾ, വർഷങ്ങൾക്ക് മുന്നേ എത്ര പേർ ചിന്തിച്ചിട്ടുണ്ടാവും, ഇങ്ങനെയൊരു നാൾ കടന്നു വരുമെന്ന്.

ഒരാഴ്ച കൊണ്ട് കിറ്റുകൾ ലഭ്യമായി തുടങ്ങുമെന്ന് ഇരുവരും ഉറപ്പിക്കുന്നു. എന്നാൽ അതുവരെയുള്ള ദിവസങ്ങൾ മുന്നോട്ട് കൊണ്ട് പോകുവാൻ കയ്യിലുള്ള കിറ്റുകൾ കൊണ്ട് മതിയാവാതെ വരും. അതിന് അവർ കണ്ടെത്തുന്ന പോംവഴിയാണ് ഏറ്റവും ഹൃദയഭേദകം. 'പ്രായമായ രണ്ട് പേരുണ്ടിവിടെ. അച്ഛനും അമ്മയും. ഒരാളുടെ മാസ്‌ക് ഇപ്പോള്‍ നീ അഴിച്ചുമാറ്റണം', അനീഷയുടെ കണ്ണ് തുറിച്ചു. 'ആരുടെ?', 'എനിക്കറിയില്ല. അത് നീ തീരുമാനിച്ചാല്‍ മതി!'. ഇവിടെ ഇവിടെ കഥ അവസാനിക്കുകയാണ്, വായനക്കാരന് ഒരു വലിയ ചിന്ത നൽകികൊണ്ട്.

എൻഡോസൾഫാൻ സമരങ്ങളിലെ നേതൃനിരയിലുണ്ടായിരുന്ന, ഇരകളുടെ വേദനകളറിയുന്ന അംബികാസുതൻ മാങ്ങാടിന് ആ പരിസ്ഥിതി പോരാട്ടങ്ങളിലെ അനുഭവങ്ങൾ ഈ കഥയെ സ്വാധീനിച്ചിട്ടുണ്ടാവാം. വരാനിരിക്കുന്ന കാലത്തെ മുമ്പേ പ്രവചിച്ച അംബികാസുതൻ മാങ്ങാട് എഴുത്തുകാരൻ കാലത്തിന്റെ കണ്ണാടിയെന്ന ചൊല്ല് അന്വർഥമാക്കുകയാണ്.


Keywords:  Kasaragod, Mangad, News, Ambikasuthan Mangad, Story, Writer, Old story of Ambikasuthan Mangad, goes viral.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia