43.5 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവം; മുഖ്യപ്രതി ഒളിവില്‍, അന്വേഷിക്കാന്‍ കേന്ദ്രസംഘമെത്തി
Feb 20, 2020, 17:53 IST
കാസര്‍കോട്: (www.kasargodvartha.com 20.02.2020) 43.5 ലക്ഷം രൂപടെ നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി) ഉദ്യോഗസ്ഥര്‍ കാസര്‍കോട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഗവ. കോളജിന് സമീപം വെച്ച് കാറില്‍ കടത്തുകയായിരുന്ന നിരോധിച്ച 500 ന്റെ നോട്ടുകള്‍ പിടിച്ചെടുത്തത്. പെര്‍ള ഉക്കിനടുക്കയിലെ മുഹമ്മദിനെ (67) പോലീസ് പിടികൂടുകയും ഒരു സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പോലീസ് വെട്ടിച്ച് കടന്നുകളഞ്ഞ മുഖ്യപ്രതി അണങ്കൂര്‍ ടി വി സ്റ്റേഷന് റോഡിലെ ബാരിക്കാട് ഹൗസില്‍ ബി സലീമിനെയും (33) മറ്റൊരാളെയുമാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇയാളെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. നിരോധിച്ച നോട്ടുകള്‍ കടത്തിയ കാര്‍ സലീമിന്റേതാണെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തെ ഗോവയിലും സമാനരീതിയില്‍ സലീമും സംഘവും പിടിയിലായിരുന്നു.
നിരോധിച്ച നോട്ടുകള്‍ എന്താണ് ചെയ്യുന്നത്, പുതിയ നോട്ടുകള്‍ നല്കി പഴയ നോട്ട് വാങ്ങുന്നവര്‍ക്ക് എന്താണ് ലാഭം തുടങ്ങിയവയെ കുറിച്ച് പോലീസിന് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. ഒരു ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ക്ക് 15,000 രൂപ കമ്മീഷന് ലഭിക്കുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മറ്റാരില്‍ നിന്നോ വാങ്ങുന്ന പണം കൂടുതല്‍ തുകയ്ക്ക് സലീം കൈമാറ്റം ചെയ്യുന്നതാകാമെന്നാണ് പൊലീസ് കരുതുന്നത്.
Related news:
43.50 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍; കാര്‍ കസ്റ്റഡിയിലെടുത്തു, പോലീസിനെ കണ്ട് രണ്ടംഗ സംഘം കടന്നുകളഞ്ഞു

< !- START disable copy paste -->