കാഞ്ഞങ്ങാട്ട് വീണ്ടും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു
Sep 12, 2018, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.09.2018) നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് വീണ്ടും പഴകിയ ഇറച്ചി, മത്സ്യം മറ്റ് ഭക്ഷണ പലഹാരങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ പല ഹോട്ടലുകളും റസ്റ്റോറന്റുകളും വൃത്തിഹീനമായ നലിയില്‍ കണ്ടെത്തി. നഗരസഭ ആരോഗ്യ വിഭാഗം ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്.
കോട്ടച്ചേരി നയാ ബസാറിലെ ഫാമിലി റസ്റ്റോറന്റ്, കോട്ടച്ചേരിയിലെ ഹോട്ടല്‍ ഷാലിമാര്‍, കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തെ എവര്‍ഗ്രീന്‍, പടന്നക്കാട് പച്ചമുളക്, ചെമ്മട്ടംവയല്‍ ഐശ്വര്യ ഫാമിലി ഹോട്ടല്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തുടര്‍ച്ചയായി പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുന്ന ഹോട്ടലുകളുടെയും റസ്‌റ്റോറന്റുകളുടെയും ലൈസന്‍സ് സസ്പെന്റ് ചെയ്യുമെന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.പി രാജശേഖരന്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
പരിശോധനയ്ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജശേഖരന്‍ പി.പി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജികുമാര്‍ ടി, ബീന പി വി, സീമ പി വി എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Food, Municipality, Old Foods held in Hotels at Kanhangad
< !- START disable copy paste -->