ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ വയോധികനെ കാണാതായി
Sep 4, 2013, 17:34 IST
നീലേശ്വരം: ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ വയോധികനെക്കുറിച്ചു 20 ദിവസമായി വിവരമില്ല. തൈക്കടപ്പുറം പാലിച്ചോന്‍ റോഡിലെ രാമകൃഷ്ണ(70) നെയാണ് ഓഗസ്റ്റ് 16 നു രാവിലെ എട്ടു മണി മുതല്‍ കാണാതായത്.
കാവി നിറത്തിലുള്ള ധോത്തിയും വെള്ള ചെക് ഷര്‍ട്ടും ധരിച്ച ഇദ്ദേഹത്തിന് എഴുത്തും വായനയും അറിയില്ല. മലയാളം മാത്രമേ സംസാരിക്കൂ. വായില്‍ പല്ലുകളും ഇല്ല. 152 സെന്റിമീറ്റര്‍ ഉയരമുണ്ടെന്നു മരുമകന് പാലിച്ചോന്‍ റോഡ് കരുണാലയത്തിലെ എ. കരുണന് നീലേശ്വരം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.

പരാതിയില്‍ കേസ് എടുത്തു നീലേശ്വരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഇയാളെക്കുറിച്ചു വിവരം ലഭിച്ചിട്ടില്ല. വിവരം ലഭിക്കുന്നവര്‍ 0467-2280240 എന്ന നമ്പറില്‍ അറിയിക്കണമെന്നു എസ്.ഐ എം.ഇ. രാജഗോപാല്‍ അറിയിച്ചു.
Keywords: Kerala, Kasaragod, Nileshwaram, Missing, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.