വീട്ടിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുന്നത് തടയാന്‍ ചെന്ന വൃദ്ധയെ അടിച്ച് പല്ല് കൊഴിച്ചു
Mar 5, 2015, 11:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/03/2015) വീട്ടിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുന്നത് തടയാന്‍ ചെന്ന വൃദ്ധയെ അടിച്ച് പല്ല് കൊഴിച്ചു. മാവുങ്കാല്‍ ഉദയംകുന്നിലെ രാമന്റെ ഭാര്യ കാര്‍ത്ത്യായനിയെ (65) യാണ് അയല്‍വാസികള്‍ മര്‍ദിച്ചത്.
സംഭവത്തില്‍ കാര്‍ത്ത്യായനി നല്‍കിയ പരാതിയില്‍ മാധവി, രാജേഷ്, രതീഷ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. അടുത്തുള്ള മകന്റെ വീട്ടില്‍ കാര്‍ത്ത്യായനിയെത്തിയപ്പോള്‍ വീട്ടുമതിലിന് മുകളില്‍ ഉണ്ടായിരുന്ന ചെടിച്ചട്ടികള്‍ അടിച്ച് തകര്‍ക്കുന്നതാണ് കണ്ടത്. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന കാര്‍ത്യായനി പറഞ്ഞു.

Keywords : Kasara god, Ka nhangad, Assault, Injured, Hospital, Treatment, Police, Complaint, Case.