അയല്‍വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വയോധിക പറമ്പില്‍ മരിച്ച നിലയില്‍
May 27, 2018, 19:55 IST
നീലേശ്വരം: (www.kasargodvartha.com 27.05.2018) അയല്‍വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വയോധികയെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറക്കോലിലെ പരേതനായ കെ.വി. കൊട്ടന്‍ കുഞ്ഞിയുടെ ഭാര്യ തായത്ത് ജാനകി (68) യെയാണ് വീടിനു സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ശനിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം അയല്‍വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍: സതീദേവി, ഉഷ, വത്സല, ബിന്ദു, ബീന, ബേബി. മരുമക്കള്‍: നാരായണന്‍ വേളൂര്‍, സുകുമാരന്‍ കൊടക്കാട്, പ്രമോദ് കൊയാമ്പുറം, വിജയന്‍ കോളിക്കുന്ന്, അനീഷ് ബഡൂര്‍, പരേതനായ ഗണേശന്‍.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Neeleswaram, Old age woman found dead
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Neeleswaram, Old age woman found dead
< !- START disable copy paste -->