വൃദ്ധനെ വീട് കയറി മര്‍ദ്ദിച്ചു
May 26, 2012, 16:28 IST
പെരിയ: വൃദ്ധനെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. നാലേക്ര സെറ്റില്‍മെന്റ് കോളനിയിലെ തങ്കപ്പന്‍ എരുമേലിയേയാണ് (63) ആക്രമിച്ചത്. കെആര്‍ നാരായണന്‍ കോപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ടവരാണ് വീട്ടില്‍ കയറി തന്നെ മര്‍ദ്ദിച്ചതെന്ന് തങ്കപ്പന്‍ പരാതിപ്പെട്ടു. വളര്‍ത്തു പശുക്കളെ നല്‍കുന്നതിന് സൊസൈറ്റിയില്‍ 500 രൂപ അടക്കണമെന്ന് തങ്കപ്പനോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ച വിരോധമാണ് അക്രമത്തിന് കാരണം. തങ്കപ്പനെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Periya, Kasaragod, Attack, Assault