വൃദ്ധ മന്ദിരത്തില്‍ നിന്നു ഒളിച്ചോടിയ അന്തേവാസി ബൈക്കു തട്ടി ആശുപത്രിയില്‍
Aug 24, 2014, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 24.08.2014) വൃദ്ധ മന്ദിരത്തില്‍ നിന്നു ഒളിച്ചോടിയ അന്തേവാസിയെ ബൈക്ക് തട്ടി പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുണ്ടംകുഴി സ്വദേശി ശിവരാമന്‍ നായര്‍(78)ക്കാണ് പരിക്കേറ്റത്. പരവനടുക്കം വൃദ്ധ മന്ദിരത്തില്‍ രണ്ടു വര്‍ഷമായി അന്തേവാസിയാണ് ഇയാള്‍.
ഇടിഞ്ഞു വീണ ചുമരിനിടയിലൂടെ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഇയാള്‍ പുറത്തു കടക്കുകയായിരുന്നു. റോഡിലിറങ്ങി നടക്കുമ്പോള്‍ ബൈക്കിടിച്ച് കാലിനു പരിക്കേറ്റ ശിവരാമന്‍ നായര്‍ അവശനായി ഒരു പാറപ്പുറത്ത് ഇരിക്കുന്നതിനിടെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.

Keywords : Kasaragod, Hospital, Injured, Shiva Raman Nair.