വയോജന ദിനാഘോഷം സംഘടിപ്പിച്ചു
Oct 2, 2012, 11:41 IST
പാലക്കുന്ന്: ഉദുമ പഞ്ചായത്തും കാപ്പില്‍- കപ്പണക്കാല്‍ അങ്കണവാടിയും ചേര്‍ന്ന വയോജന ദിനാഘോഷത്തിന്റെ ഭാഗമായി അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, കലാപരിപാടികള്‍, അനുമോദനം, ഗ്രൂപ്പ് ഫോട്ടോയെടുക്കല്‍ പരിപാടികള്‍ സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി അധ്യക്ഷയായി. കെ എന്‍ അബ്ബാസ് അലി ആസിഫ്, ബി എം സഫിയ ഷറഫുദ്ദീന്, പി ജാനകി എന്നിവര്‍ സംസാരിച്ചു. ഭാസ്‌കരന്‍ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍ സ്വാഗതവും കെ മാലതി നന്ദിയും പറഞ്ഞു.
മാങ്ങാട്: സീനിയര്‍ സിറ്റിസന്‍ ഫോറം ജില്ലാകമ്മിറ്റി മാങ്ങാട് സംഘടിപ്പിച്ച വയോജന ദിനാഘോഷം പഞ്ചായത്തംഗം ഹമീദ് മാങ്ങാട് ഉദ്ഘാടനം ചെയ്തു. ബി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി സുകുമാരന്‍, ഡോ. അഭിജിത് എന്നിവര്‍ ക്ലാസ്സെടുത്തു. മോഹനന്‍ മാങ്ങാട്, ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. എ പത്മനാഭന്‍ സ്വാഗതവും എ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Keywords: Old people day, Celebration, Uduma, Kasaragod, Kerala, Malayalam news