city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'മുനിസിപ്പല്‍ മേഖലയിലെ കണ്ടിജന്റ് വിഭാഗത്തെയും പൊതു സര്‍വീസില്‍ ഉള്‍പ്പെടുത്തണം'

കാസര്‍കോട്: (www.kasargodvartha.com 07.03.2017) തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ വരുന്ന എല്ലാ വിഭാഗത്തെയും സര്‍ക്കാര്‍ പൊതുസര്‍വീസില്‍ ഉള്‍പ്പെടുത്തുമ്പോള്‍ മുനിസിപ്പല്‍ മേഖലയിലെ കണ്ടിജന്റ് വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്ന് മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലയിലെ മൂന്ന് നഗരസഭയിലും ശുചീകരണത്തിന് ആവശ്യമായ തൊഴിലാളികളെ നിയമിക്കുക, ജോലിക്ക് ആവശ്യമായ ഉന്തുവണ്ടി ഉള്‍പ്പെടെ പണി സാധനങ്ങള്‍ നല്‍കുക, ഡി എ അരിയര്‍, ശമ്പള പരിഷ്‌കരണ അരിയര്‍ എന്നിവ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.


സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ അപ്പുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയാ സെക്രട്ടറി കെ ഭാസ്‌കരന്‍ ജില്ലാ കമ്മിറ്റി അംഗം ഗിരികൃഷ്ണന്‍ , കെ എം സി എസ് യു നേതാക്കളായ ബിനോയ്, സുനില്‍ എന്നിവര്‍ സംസാരിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച യു വാമനയ്ക്ക് യാത്രയയപ്പ് നല്‍കി.

'മുനിസിപ്പല്‍ മേഖലയിലെ കണ്ടിജന്റ് വിഭാഗത്തെയും പൊതു സര്‍വീസില്‍ ഉള്‍പ്പെടുത്തണം'


എ ഗോപാലന്‍നായര്‍ (പ്രസിഡന്റ്)

ഭാരവാഹികളായി എ ഗോപാലന്‍നായര്‍ (പ്രസിഡന്റ്), രാജന്‍ നീലേശ്വരം, എന്‍ മധുസൂനന്‍ (വൈസ് പ്രസിഡന്റ് ), അബൂബക്കര്‍ കോയ (സെക്രട്ടറി), ഗോവിന്ദന്‍ കെ, ദിനേശന്‍ കാഞ്ഞങ്ങാട് (ജോ. സെക്രട്ടറി), മുത്തക്ക (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

'മുനിസിപ്പല്‍ മേഖലയിലെ കണ്ടിജന്റ് വിഭാഗത്തെയും പൊതു സര്‍വീസില്‍ ഉള്‍പ്പെടുത്തണം'



അബൂബക്കര്‍ കോയ (സെക്രട്ടറി) 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, CITU, Inauguration, Municipal sector, Public service, Municipal workers union, Bearers, Travel farewell,   Contingent sector to be included in public sector.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia