city-gold-ad-for-blogger
Aster MIMS 10/10/2023

തഹസില്‍ദാര്‍ കയറിപ്പിടിച്ചതായി ജീവനക്കാരിയുടെ പരാതി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 04.09.2019) റവന്യൂ റിക്കവറി തഹസില്‍ദാര്‍ കയറിപ്പിടിച്ചതായി ജീവനക്കാരിയുടെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് താലൂക്ക് ഓഫീസിലെ താത്കാലിക ജീവനക്കാരിയാണ് റവന്യൂ റിക്കവറി തഹസില്‍ദാര്‍ എസ് ശ്രീകണ്ഠന്‍ നായര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഓഫീസില്‍ വെച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പറയുന്നത്.

ഓഗസ്റ്റ രണ്ടിനാണ് താത്കാലികാടിസ്ഥാനത്തില്‍ ആറ് മാസത്തെ കാലാവധിക്ക് യുവതി ജോലിയില്‍ പ്രവേശിച്ചത്. ഓഗസ്റ്റ് 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തഹസില്‍ദാര്‍ അന്നേ ദിവസം ഓഫീസില്‍ നേരത്തെ എത്തുകയായിരുന്നുവെന്നും യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ആക്ഷേപം.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൌണ്‍ പൊലീസ് ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പരാതി നല്‍കിയതിന് ശേഷം തന്നോട് ജോലി തുടരേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചതായും യുവതി പറയുന്നു. ഇതിനിടെ യുവതി പരാതി നല്‍കി രണ്ട് ദിവസത്തിനകം ആരോപണ വിധേയനായ തഹസില്‍ദാര്‍ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയി. തൊഴില്‍പരമായി യുവതിയോട് ദേഷ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരെ ആക്ഷേപമുന്നയിക്കുന്നതെന്നാണ് തഹസില്‍ദാര്‍ പറയുന്നത്.

തഹസില്‍ദാര്‍ കയറിപ്പിടിച്ചതായി ജീവനക്കാരിയുടെ പരാതി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, complaint, Police, case, Investigation, Office employee's complaint against Tahsildar
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL