ഓഫീസ് ആക്രമണം; മുസ്ലിം ലീഗ് അക്രമ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് ഐ എന്‍ എല്‍ നേതാക്കള്‍
May 27, 2019, 12:36 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2019) കളനാട് ശാഖ ഐ എന്‍ എല്‍ ഓഫീസ് പരിശുദ്ധ റമദാന്‍ മാസത്തില്‍ ഉണ്ണിത്താന്റെ വിജയാഘോഷത്തിന്റെ മറവില്‍ ആക്രമിച്ച സംഭവം മുസ്ലിം ലീഗ് ആക്രമണ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് തെളിയിക്കുന്നതാണെന്ന് ഐ എന്‍ എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം എന്നിവര്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് വിജയാഘോഷയാത്രയില്‍ വ്യാപകമായ അക്രമമാണ് മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പുര്‍ വരെ മുസ്ലിം ലീഗ് നടത്തിയത്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ ആക്രമണത്തിന് പരിശുദ്ധ റമദാന്‍ മാസത്തില്‍ അണികളെ കയറൂരി വിടുന്ന ലീഗ് നേതാക്കളുടെയും ഉണ്ണിത്താന്റെയും നിലപാട് പ്രതിഷേധാര്‍ഹമാണ്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചു എന്ന് വെച്ച് കാസര്‍കോട്ട് വന്ന് ഐ എന്‍ എല്ലിനോട് കുതിര കയറാന്‍ അണികള്‍ക്ക് ആവേശം നല്‍കുന്ന ഉണ്ണിത്താന്റെ കളി ഐ എന്‍ എല്ലിനോട് വേണ്ട. അക്രമകാരികളെ വെച്ച് തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന നിലപാടില്‍ നിന്ന് ഉണ്ണിത്താന്‍ പിന്‍മാറണം. എം പിയായി തെരഞ്ഞെടുത്തതിനു ശേഷം ഉണ്ണിത്താന്റെ സാന്നിധ്യത്തിലാണ് ആക്രമണം അഴിച്ചുവിട്ടതെന്നും ഐ എന്‍ എല്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.
അക്രമിച്ച ഓഫീസ് എസ് പി സന്ദര്‍ശിച്ചിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളണമെന്ന് മൊയ്തീന്‍ കുഞ്ഞി കളനാടും അസീസ് കടപ്പുറവും അധികൃതരോട് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, INL, Kalanad, Attack, Office, Muslim-league, Office attack; INL Leaders against Muslim League
< !- START disable copy paste -->