city-gold-ad-for-blogger

രോഗശാന്തിക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ഉറ്റവരെ കണ്ണീരിലാഴ്ത്തി ജോസഫ് യാത്രയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.09.2017) രോഗശാന്തിക്കായുള്ള ഉറ്റവരുടെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ജോസഫ് മരണത്തിന് കീഴടങ്ങി. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഒടയംചാലിലെ ഓട്ടോറിക്ഷാ ഡ്രൈവറും എരുമക്കുളത്തെ കൊച്ചിലാട്ട് ചാക്കോ- മേരി ദമ്പതികളുടെ മകനായ സസല്‍ എന്നകെ ടി ജോസഫാ (37)ണ് തിങ്കളാഴ്ച പുലര്‍ച്ചെ ജില്ലാ ആശുപത്രിയില്‍ മരണപ്പെട്ടത്.

ഏറെക്കാലം തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ജോസഫിനെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശ്വാസകോശത്തിലും അനുബന്ധ അവയവങ്ങളിലും അണുബാധയേറ്റതിനാല്‍ ജോസഫിനെ ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. നിര്‍ധന കുടുംബത്തില്‍പ്പെട്ട ജോസഫിന്റെ ചികിത്സക്ക് വന്‍ തുക വേണ്ടിവന്നതിനാല്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും വ്യാപാരികളും മറ്റും നല്‍കിയ സാമ്പത്തിക സഹായം കൊണ്ടായിരുന്നു ചികിത്സ തുടര്‍ന്നത്.

ജോസഫിന്റെ സഹപ്രവര്‍ത്തകരായ ഒടയംചാലിലെ 42 ഓട്ടോറിക്ഷകള്‍ കാരുണ്യ യാത്ര നടത്തി ഒറ്റ ദിവസം കൊണ്ട് 64,625 രൂപ പിരിച്ചെടുത്ത് നല്‍കിയിരുന്നു. ആശുപത്രിയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഒടയംചാല്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഷൈനിയാണ് ഭാര്യ. മക്കള്‍: സ്നേഹമോള്‍, സോനമോള്‍. സഹോദരങ്ങള്‍: സനല്‍, സനീഷ്. ജോസഫിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഉദയപുരം സെന്റ്സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

രോഗശാന്തിക്കായുള്ള പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ഉറ്റവരെ കണ്ണീരിലാഴ്ത്തി ജോസഫ് യാത്രയായി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Death, Odayanchal Joseph passes away

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia