ഓടങ്കല്‍ പാലത്തിന് ഉടന്‍ ഭരണാനുമതി നല്‍കും: മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്
Feb 23, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 23/02/2016) കാസര്‍കോട് നിയോജക മണ്ഡലത്തിലെ നാരംപാടി - അജ്ജിമൂല - ഒടങ്കല്‍ - വിദ്യാഗിരി റോഡില്‍ പള്ളത്തടുക്ക പുഴയ്ക്കു കുറുകെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഓടങ്കല്‍ പാലത്തിന് ഉടന്‍ ഭരണാനുമതി നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
പാലത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസൈന്‍ ഡ്രിക്ക് ബോര്‍ഡ് തയ്യാറാക്കി വരുന്നു. ഡിസൈന്‍ ലഭിക്കുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി നല്‍കുമെന്ന് എന്‍.എ നെല്ലിക്കുന്നിന്റെ സബ്മിഷനു മറുപടിയായി മന്ത്രി നിയമസഭയില്‍ പറഞ്ഞു.
Keywords : Bridge, Minister, Kasaragod, Government, Odangal, N.A Nellikkunnu MLA.

Keywords : Bridge, Minister, Kasaragod, Government, Odangal, N.A Nellikkunnu MLA.