city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എം.എല്‍.എയുടെ ഇടപെടല്‍ രോഗികള്‍ക്ക് അനുഗ്രഹമായി; മുടങ്ങിക്കിടന്ന ധനസഹായം കിട്ടിത്തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 25/08/2015) മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അനുവദിക്കുകയും പല കാരണങ്ങളാല്‍ മുടങ്ങുകയും ചെയ്ത ധനസഹായം രോഗികള്‍ക്ക് കിട്ടിത്തുടങ്ങി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ഇടപെടലാണ് ഇവര്‍ക്ക് സഹായകമായത്. ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ നല്‍കിയ പേരും ബാങ്ക് അക്കൗണ്ടിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും തമ്മില്‍ വ്യത്യാസമായതിനാല്‍ പലര്‍ക്കും അനുവദിച്ച ധനസഹായം ലഭിച്ചിരുന്നില്ല.

ഇത്തവണ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സ്വീകരിച്ചിരുന്നത്. യഥാര്‍ത്ഥ ആളുകള്‍ക്ക് ധനസഹായം കിട്ടുന്നതിനായി അപേക്ഷകരുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് സഹായം നല്‍കിയിരുന്നത്. അയ്യായിരത്തോളം പേര്‍ക്ക് സഹായം അനുവദിച്ചിരുന്നു. പേരിലെ വ്യത്യാസംമൂലം അനുവദിച്ച ധനസഹായം ലഭിക്കാതെ രോഗികള്‍ മാസങ്ങളായി പല ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു.

2000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ സഹായം പ്രഖ്യാപിച്ചിരുന്നു. ഇത് ലഭിക്കാനായി പലരും വില്ലേജ്, താലൂക്ക്, അക്ഷയ സെന്റര്‍, ബാങ്ക് എന്നിവിടങ്ങളില്‍ കയറിയിറങ്ങുകയായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ അനുവദിച്ച ധനസഹായം ലഭിക്കാത്തതിനാല്‍ രോഗികള്‍ ദുരിതം അനുഭവിക്കുന്നതായി മണ്ഡലം ലീഗ് സെക്രട്ടറി എ.എ ജലീല്‍, ഗ്രാമപഞ്ചായത്ത് അംഗം മുജീബ് കമ്പാര്‍, സാമൂഹ്യ പ്രവര്‍ത്തകനായ മാഹിന്‍ കുന്നില്‍ എന്നിവര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

ജനസമ്പര്‍ക്ക പരിപാടിയില്‍ അനുവദിച്ച ധനസഹായം എത്രയും വേഗത്തില്‍ വിതരണം ചെയ്യണമെന്നും പേരിലെ വ്യത്യാസംമൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്ക് രേഖകള്‍ പരിശോധിച്ച് നേരിട്ട് ചെക്ക് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും എന്‍.എ ബന്ധപ്പെട്ടവരോട്  ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച കാസര്‍കോട് താലൂക്ക് ഓഫീസില്‍ വെച്ച് നൂറിലേറെ പേര്‍ക്ക് ചെക്ക് നല്‍കി. തഹസില്‍ദാര്‍ കെ. അമ്പുജാക്ഷന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ പി.ജെ ആന്റോ എന്നിവരുടെ നേതൃത്വത്തിലാണ് ചെക്ക് വിതരണം ചെയ്തത്. ബാക്കിയുള്ളവര്‍ക്ക് ഈ മാസം 31 ന് വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

എം.എല്‍.എയുടെ ഇടപെടല്‍ രോഗികള്‍ക്ക് അനുഗ്രഹമായി; മുടങ്ങിക്കിടന്ന ധനസഹായം കിട്ടിത്തുടങ്ങി

Keywords : Kerala, N.A. Nellikunnu, MLA, Oommen Chandy, Patient's, Kasaragod, Mass contact programme, Obstacles on financial aid lifted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia