Tree | തിരക്കേറിയ കെ എസ് ടി പി റോഡിലേക്ക് ചാഞ്ഞ് കശുമാവ്; ചില്ലകൾ തട്ടി ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാകുന്നു; നടപടി സ്വീകരിക്കുമെന്ന് പി ഡബ്ല്യു ഡി അധികൃതർ
Mar 12, 2024, 17:59 IST
കാസർകോട്: (KasargodVartha) തിരക്കേറിയ കെ എസ് ടി പി റോഡിലേക്ക് ചാഞ്ഞ് കശുമാവ്. ഇതിന്റെ ചില്ലകൾ തട്ടി ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാകുന്നു. കാസർകോട് പ്രസ് ക്ലബ് ജൻക്ഷനും ചന്ദ്രഗിരി പാലത്തിനും ഇടയിലാണ് കശുമാവ് റോഡിലേക്ക് ചാഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്. ഏതാനും ഇരുചക്ര വാഹന യാത്രക്കാർ ഇതിന്റെ ചില്ലകളിൽ തട്ടി വീണിട്ടുണ്ടെന്നും ഇതുവഴി പോകുന്ന വാഹന യാത്രക്കാർ പറയുന്നു.
എതിരെ നിന്നും വാഹനങ്ങൾ വരുമ്പോൾ അരിക് ചേർത്ത് ഓടിക്കുമ്പോഴാണ് പ്രധാനമായും ഇരുചക്ര വാഹന യാത്രക്കാർക്ക് കശുമാവ് ഭീഷണിയാവുന്നത്. പി ഡബ്ല്യു ഡി ഓഫീസിന്റെ മൂക്കിന് താഴെയാണ് ഈ അപകട കെണിയുള്ളത്. വലിയ വാഹനങ്ങൾക്ക് ഇത് വലിയ പ്രശ്‌നം ഉണ്ടാക്കുന്നില്ലെങ്കിലും കശുമാവ് കൂടുതൽ ചാഞ്ഞാൽ മറ്റ് വാഹന യാത്രക്കാർക്കും ഭീഷണിയാകുമെന്ന് ഉറപ്പാണ്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും പി ഡബ്ല്യു ഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Keywords: Malayalam News, PWD, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Tree, Roadside tree pose danger to motorists. < !- START disable copy paste -->