എന്‍.വൈ.എല്‍ സ്‌നേഹ സന്ദേശ യാത്ര 26 ന്
May 16, 2015, 17:34 IST
കാസര്‍കോട്: (www.kasargodvartha.com 16/05/2015) 'കഠാരയല്ല ആയുധം, ജീവനാണ് സമ്പത്ത്' എന്ന മുദ്രാവാക്യത്തില്‍ നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സസ്‌നേഹം 2015 കാമ്പയിന്‍ സമാപനത്തിന്റെ ഭാഗമായി നടത്തുന്ന സ്‌നേഹ സന്ദേശയാത്ര ഈ മാസം 25ന് തൃക്കരിപ്പൂരില്‍ നിന്നും ആരംഭിക്കും. യാത്ര 26 ന് ഉപ്പളയില്‍ സമാപിക്കും.
ഫെബ്രുവരി ആദ്യവാരത്തിലാണ് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ കമ്മറ്റി കാമ്പയിൻ ആരംഭിച്ചത്. കാമ്പയിന് വിവിധ മത നേതാക്കളെ സന്ദര്‍ശിച്ച് പിന്തുണ തേടി. വര്‍ഗീയ സംഘട്ടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ഭവനങ്ങള്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. കാമ്പയിന്റെ ഭാഗമായി സൗഹാര്‍ദ്ദ സമ്മേളനങ്ങള്‍, ആരാധനാലയങ്ങളില്‍ സ്‌നേഹപ്രാര്‍ത്ഥന, സെമിനാറുകള്‍, സംവാദങ്ങള്‍, മണ്ഡലം തല പ്രചരണ ജാഥകള്‍ തുടങ്ങിയ വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
26 ന് വൈകിട്ട് ഉപ്പളയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍, വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും, സാമൂഹ്യപ്രവര്‍ത്തകരും സംബന്ധിക്കും. കാമ്പയിന്റെ ഭാഗമായി ഈ മാസം 22 ന് കാസര്‍കോട് മാധ്യമ സെമിനാറും സംഘടിപ്പിക്കും.