വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് നാഷണല്‍ യൂത്ത് ലീഗ്
Mar 23, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 23/03/2016) കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ സമീപം പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ മുറിക്കകത്ത് വിളിച്ച് വരുത്തി മോശമായി പെരുമാറിയ പ്രിന്‍സിപ്പല്‍ തോമസിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. വിദ്യാര്‍ത്ഥിനികള്‍ മാത്രം താമസിച്ച് പഠിക്കുന്ന പ്രസ്തുത നഴ്‌സിംഗ് കോളജില്‍ ആവശ്യത്തിനു വേണ്ട സ്ത്രീ ജീവനക്കാരികള്‍ ഇല്ലാത്തതാണ് ഇത്തരം പീഡന ശ്രമങ്ങള്‍ക്ക് പ്രേരണയെന്ന് സംശയിക്കപ്പെടുന്നു.
രേഖാമൂലം പരാതിയില്ല എന്ന കാരണത്താല്‍ അന്വേഷണം ഒതുക്കിത്തീര്‍ക്കാനുളള ശ്രമം അനുവദിക്കില്ല. ഇത്തരം സാഹചര്യത്തില്‍ പൊതു മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപെട്ടു.
റഹീം ബെണ്ടിച്ചാല്‍, നൗഷാദ് എരിയാല്‍, മുനീര്‍ കണ്ടാളം, ഖലീല്‍ എരിയാല്‍, സിദ്ദീഖ് ചേരങ്കൈ, ഹനീഫ് തുരുത്തി, ഉമൈര്‍ തളങ്കര, ഹനീഫ് എരിയപ്പാടി, ഷുക്കൂര്‍ എരിയാല്‍, റഹ് മാന്‍ തുരുത്തി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Molestation, General-hospital, Student, Kasaragod, NYL, Protest.