ഏക സിവില്‍ കോഡിനെതിരെ എന്‍ വൈ എല്‍ പൂക്കള പ്രതിഷേധം
Sep 8, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 08/09/2016) ഏക സിവില്‍ കോഡ് പോലുള്ള കാടന്‍ നിയമ നിര്‍മാണത്തിലൂടെ രാജ്യത്തെ ബഹു വര്‍ണങ്ങള്‍ തച്ചുടക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അജിത് കുമാര്‍ ആസാദ് പറഞ്ഞു. നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഒരുക്കിയ 'ഇമേജിനല്‍' പൂക്കളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
വിവിധ മതങ്ങളെ കൊണ്ടും സംസ്‌കാരങ്ങളെ കൊണ്ടും ഗോത്രങ്ങളെ കൊണ്ടും ബഹു വര്‍ണങ്ങള്‍ വിതറി സുന്ദരമായൊരു നമ്മുടെ രാജ്യത്ത് ഒരിക്കലും പ്രായോഗികമല്ലാത്ത ഏക സിവില്‍ കോഡ് എന്ന കാടന്‍ നിയമ നിര്‍മാണം നടപ്പിലാക്കാന്‍ നാഷണല്‍ യൂത്ത് ലീഗ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഹീം ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു.
അസീസ് കടപ്പുറം, സുബൈര്‍ പടുപ്പ്, നൗഷാദ് എരിയാല്‍, ഹനീഫ് ഹദ്ദാദ്, ഷെരീഫ് ചെമ്പരിക്ക, ഖലീല്‍ എരിയാല്‍, യൂസുഫ് ഒളയം, അമീര്‍ കളനാട്, അഷ്‌റഫ് തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു. ഹൈദര്‍ കുളങ്കര സ്വാഗതവും സിദ്ദീഖ് ചെങ്കള നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോടെ പൂക്കളം സമാപിച്ചു.
Keywords : Kasaragod, NYL, Programme, Protest, Inauguration, NYL protest against Uniform civil code.